കൊച്ചി: സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ നടപടി ആവശ്യപ്പെടുന്ന ഹരജിയിൽ രണ്ടാഴ്ചക്ക കം സത്യവാങ്മൂലം നൽകാത്ത പക്ഷം പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും നേരിട്ട് ഹ ാജരായി വിശദീകരണം നൽകണമെന്ന് ഹൈകോടതി. കുട്ടികളെക്കൊണ്ട് അനാവശ്യ ഭാരമെടുപ്പ ിക്കുന്നതായി എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക്കിെൻറ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. ഹരജി ഏപ്രിൽ നാലിന് പരിഗണിക്കാൻ മാറ്റി.
നേരത്തേ ഹരജി പരിഗണിക്കവേ ബാഗുകളുടെ ഭാരം കുറക്കാൻ പുസ്തകങ്ങൾ സ്കൂളിൽ സൂക്ഷിക്കുന്നത് നടപ്പാക്കിക്കൂടെയെന്ന് ഹൈേകാടതി ആരാഞ്ഞിരുന്നു. കേന്ദ്ര സർക്കാറിെൻറ വിശദീകരണവും തേടിയിരുന്നു. സംസ്ഥാന സർക്കാറിനെ കേസിൽ കക്ഷി ചേർക്കാനും വിഷയത്തിൽ സി.ബി.എസ്.ഇ ഡയറക്ടർ നൽകിയ സർക്കുലർ നടപ്പാക്കാത്തതിെൻറ കാരണം വിശദീകരിക്കാനും കോടതി നിർദേശിച്ചിരുന്നു.
വ്യാഴാഴ്ച ഹരജി പരിഗണിച്ചപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിെൻറ മറുപടി ലഭിച്ചിട്ടില്ലെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് രണ്ടാഴ്ചക്കകം അറിയിക്കാത്ത പക്ഷം നേരിട്ട് ഹാജരാകാൻ നിർദേശിച്ചത്. കുട്ടികളുടെ ഭാരത്തിെൻറ പത്ത് ശതമാനത്തിലേറെ ഭാരമുള്ള ബാഗുകൾ ചുമക്കുന്നത് നടുവേദന, തോൾ വേദന, ക്ഷീണം, നെട്ടല്ല് പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകുമെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.