ഒന്നാം ക്ലാസിലേക്ക് ഉൾപ്പെടെ സ്കൂൾ വിദ്യാർഥി പ്രവേശനം ഒാൺലൈനായി നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അൺഎയ്ഡഡ് സ്കൂളുകളിൽ  ഒന്നാം ക്ലാസിലേക്ക് ഉൾപ്പെടെയുള്ള അടുത്ത അധ്യയന വർഷത്തേക്കുള്ള വിദ്യാർഥി പ്രവേശനം ബുധനാഴ്ച ഒാൺലൈനായി ആരംഭിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്.

പ്രവേശനത്തിനുള്ള അപേക്ഷ ഒാൺലൈനായി സമ്പൂർണ പോർട്ടലിലൂടെ (sampoorna.kite.kerala.gov.in) രക്ഷകർത്താക്കൾക്ക് നൽകും. ഇതിന് സൗകര്യം ലഭ്യമല്ലാത്തവർക്ക് ഫോണിൽ ബന്ധപ്പെട്ടും പ്രവേശന നടപടികൾ പൂർത്തിയാക്കാം. രേഖകൾ കൈവശമില്ലാതെ പ്രവേശനം തേടിയെത്തുന്ന വിദ്യാർഥികൾക്ക് താൽക്കാലിക പ്രവേശനം നൽകണം. ലോക്​ഡൗൺ പിൻവലിക്കുന്ന മുറക്ക് ഇവർ രേഖകൾ ഹാജരാക്കണം.

ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികൾക്കും ഇൗ രീതിയിൽ പ്രവേശനം നൽകാം.  ലോക്ഡൗൺ പിൻവലിച്ച ശേഷം രക്ഷകർത്താക്കൾക്ക് സ്കൂളുകളിൽ നേരിെട്ടത്തി കുട്ടികളെ ചേർക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

Tags:    
News Summary - School admissions will begin online tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.