ബർഗർ ലോഞ്ചിന്റെ മറവിൽ തട്ടിപ്പ്: മുഖ്യപ്രതി പിടിയിൽ

കോഴിക്കോട്: ബർഗർ ലോഞ്ചിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുഖ്യപ്രതിയെ പന്നിയങ്കര പൊലീസ് അറസ്റ്റ് ചെയ്തു. റിജിഡ് ഫുഡ്‌സ് മാനേജിങ് പാർടണർ എം.എച്ച് ഷുഹൈബിനെ (42) ആണ് പിടിയിലായത്. മംഗലാപുരം കോടതി പുറപ്പെടുപ്പിച്ച വാറന്റിലാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പന്നിയങ്കര പൊലീസ് പറഞ്ഞു. മംഗലാപുരം സ്വദേശി ടി.എം. അബ്ദുൽ വാഹിദ് ആണ് പരാതിക്കാരൻ.

ഒരു വർഷം മുൻപ് അബ്ദുൽ വാഹിദിന് ബർഗർ ലോഞ്ച് ഹോട്ടൽ തുടങ്ങാമെന്ന വ്യവസ്ഥയിൽ 70 ലക്ഷം രൂപ ഷുഹൈബ് വാങ്ങിയിരുന്നു. ഗ്യാരന്‍റിയായി ചെക്കും നൽകി. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും തുടർനടപടികൾ ഉണ്ടായില്ല. ഇതോടെ അബ്ദുൽ വാഹിദ് ഷുഹൈബിനോട് പണം തിരികെ ആവശ്യപ്പെട്ടു. എന്നാഷ ഇയാള്‍ പണം നൽകുകുകയോ മറുപടി കൊടുക്കുകയോ ചെയ്തില്ല. തുടർന്ന് നിയമ നടപടി സ്വീകരിക്കുകയായിരുന്നു.  സമാനമായ രീതിയിൽ മറ്റു പലരിൽ നിന്നുമായി പാണം വാങ്ങിയെന്ന പരാതി നിലവിലുണ്ട്.

Tags:    
News Summary - Scam in the guise of Burger Lounge: Main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.