കൂടെയുണ്ടെന്ന് പൃഥ്വിയും ടൊവീനോയും; സേവ് ആലപ്പാടിന് പിന്തുണയേറുന്നു

കൊല്ലം ജില്ലയിലെ ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയേറുന്നു. സമൂഹമാധ്യമത് തിലടക്കം പ്രമുഖർ 'സേവ് ആലപ്പാട്' കാമ്പയിന് പിന്തുണയുമായി രംഗത്തെത്തി. നടൻമാരായ ടൊവീനോ, പൃഥ്വിരാജ്, സണ്ണി വെയ് ൻ, നടിമാരായ അനു സിത്താര, രജീഷ വിജയന്‍, പ്രിയാ വാര്യര്‍, ധനേഷ് ആനന്ദ് തുടങ്ങി നിരവധി പേർ ആലപ്പാട്ടെ ജനങ്ങള്‍ക്കായ ി രംഗത്തെത്തി.

ഫേസ്ബുക്ക് പോസ്റ്റ് കൊണ്ട് മാറ്റം കൊണ്ടു വരാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് ചൂണ ്ടിക്കാട്ടിയാണ് പൃഥ്വിരാജ് ആലപ്പാട് വിഷയത്തിലെ പിന്തുണ അറിയിച്ചത്. ആവശ്യമായ നടപടിയെടുക്കും വരെ നമുക്ക് ശബ്ദ ിച്ചു കൊണ്ടിരിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സേവ് ആലപ്പാട് എന്ന ഹാഷ്ടാഗോട് കൂടിയാണ് പൃഥ്വിരാജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Full View

ആലപ്പാട്ടെ ജനതയുടെ സമരം കാണാതിരിക്കാനാവില്ല. കേരളം ഈ വിഷയം ഏറ്റെടുക്കണം. സോഷ്യല്‍ മീഡിയയില്‍ ആലപ്പാടിനെ സംരക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹാഷ് ടാഗുകള്‍ കണ്ടു. ഇത് കേരളത്തിന്‍റെ മുഖ്യധാരാ പ്രശ്‌നമായി കാണേണ്ടതുണ്ടെന്നും ടൊവീനോ പറഞ്ഞു.

Full View

പ്രളയത്തില്‍പ്പെട്ടപ്പോള്‍ സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിത്തിരിച്ചവരാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. പ്രത്യേകിച്ച് ആലപ്പാട് തീരദേശഗ്രാമത്തിലെ മത്സ്യത്തൊഴിലാളികള്‍. ഇന്ന് ആ തീരദേശ ഗ്രാമം വലിയൊരു പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്. നമ്മുടെ ശബ്ദം അവര്‍ക്കുവേണ്ടി ഉയര്‍ത്തേണ്ടിയിരിക്കുന്നു. അവരോടൊപ്പം ചേരുന്നു. നിങ്ങളുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, കരിമണല്‍ ഖനനം നിര്‍ത്തി വെച്ച് ആലപ്പാടിനെ രക്ഷിക്കൂ -സണ്ണി വെയ്ന്‍ പറഞ്ഞു

Full View

ആലപ്പാട്ടെ ഖനനം മൂലം ഭൂവിസ്തൃതി കുറഞ്ഞ് തീരദേശം കടലാക്രമണ ഭീതിയിലാണ്. അവശേഷിക്കുന്ന തീരവും കടലെടുക്കുന്നതിന് മുമ്പ് ഖനനം നിര്‍ത്തിവെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് നടക്കുന്ന സമരം 68 ദിവസം പിന്നിട്ടു.

ഇന്ത്യന്‍ റയര്‍ ഏര്‍ത്‌സ് ലിമിറ്റഡ്, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് എന്നീ കമ്പനികള്‍ 1965 മുതലാണ് ആലപ്പാട്ട് നിന്നും കരിമണല്‍ ഖനനം ആരംഭിച്ചത്. ഖനനം തുടങ്ങുന്നതിന് മുന്‍പ് 89.5 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതി ഉണ്ടായിരുന്ന പ്രദേശം ചുരുങ്ങി ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി മാറി. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഖനനമെന്നാണ് നാട്ടുകാരുടെ പരാതി.

ഖനനം നടത്തിയ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. അനുമതിയില്ലാത്ത സ്ഥലത്തും ഐ.ആര്‍.ഇ കമ്പനി ഖനനം നടത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കടലിനും കായലിനും ഇടക്കുള്ള ഗ്രാമമാണ് ആലപ്പാട്.

Tags:    
News Summary - Save Alappad Campaign-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.