മുതിർന്ന നേതാക്കളുടെ പരാതി കൂടിയാലോചനകളിലൂടെ പരിഹരിക്കുമെന്ന്​ സതീശൻ

പുന:സംഘടനയുമായി ബന്ധപ്പെട്ട്​ മുതിർന്ന നേതാക്കൾക്ക്​ പരാതിയുണ്ടെങ്കിൽ കൂടിയാലോചനകളിലൂടെ പരിഹരിക്കുമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പരാതി ഉന്നയിക്കാൻ ഉമ്മൻചാണ്ടി ഡൽഹിയിൽ നേതാക്കളെ കാണുന്നതിനിടെയാണ്​ സതീശന്‍റെ പ്രതികരണം.

പുന:സംഘടനയുമായി ബന്ധപ്പെട്ട്​ കാര്യമായ പ്രശ്​നങ്ങളൊന്നുമില്ലെന്നും പരാതികൾ പരിഹരിക്കാൻ കൂടിയാലോചനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വത്തിലിരിക്കുന്നവർ എന്ന നിലക്ക്​ കൂടിയാലോചനകൾ നടത്താൻ തങ്ങൾക്ക്​ ബാധ്യതയുണ്ടെന്നും മുതിർന്ന നേതാക്കളുമായി കൂടിയാലോചനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി പുന:സംഘടന നിർത്തിവെക്കണമെന്നും നടപടികളുമായി മുന്നോട്ട്​ പോകുകയാണെങ്കിൽ മുതിർന്ന നേതാക്കളെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട്​ ഉമ്മൻചാണ്ടിയും ബെന്നി ബെഹനാനും ഡൽഹിയിൽ നേതാക്കളെ കാണുന്നുണ്ട്​. എ.കെ.ആന്‍റണി, കെ.സി. വേണുഗോപാൽ, താരിഖ് അൻവർ എന്നിവരുമായി ചർച്ച നടത്തിയ ഉമ്മൻചാണ്ടി ​പ്രസിഡന്‍റ്​ സോണിയാ ഗാന്ധിയെയും കാണുന്നുണ്ട്​. സമാനമായ പരാതിയുമായി കേന്ദ്ര നേതൃത്വത്തെ കാണാനൊരുങ്ങുകയാണ് മുൻ പ്രതിപക്ഷ നേതാവ്​​ രമേശ്​ ചെന്നിത്തല.

Tags:    
News Summary - Satheesan said that the grievances of senior leaders will be resolved through consultations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.