കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ലെന്ന് ഹൈകോടതി. ശാശ്വതീകാനന്ദ മരിച്ച സംഭവത്തില്‍ സി.ബി.ഐയുടെ തുടരന്വേഷണം ആവശ്യപ്പെട്ട് പാലക്കാട്ടെ ഓള് കേരള ആന്റി കറപ്ഷന്‍ ആൻഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ നൽകിയ ഹരജി തീർപ്പാക്കിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ഒട്ടേറെ അന്വേഷണങ്ങൾ നടത്തിയിട്ടും കൊലപാതകത്തിനോ നരഹത്യക്കോ തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്.
2002 ജൂലൈ ഒന്നിന് രാവിലെ ഒമ്പതിന് പെരിയാറിൽ മുങ്ങിമരിച്ച നിലയിൽ സ്വാമി ശാശ്വതീകാനന്ദയെ കണ്ടതിനെത്തുടർന്ന് ആലുവ പൊലീസും റൂറൽ ജില്ല മേധാവിയും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിട്ടുണ്ട്.
എല്ലാ അന്വേഷണ സംഘവും മുങ്ങിമരണമെന്നാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മുങ്ങിമരണമെന്നാണ്. സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന പേഴ്സണൽ അസിസ്റ്റന്റിനെയും ചോദ്യംചെയ്തു. ബന്ധുക്കൾ സംശയമുന്നയിച്ചവരെ നുണപരിശോധനക്ക് വിധേയരാക്കിയെങ്കിലും ഫലം നെഗറ്റിവാണ്. ആരോപണങ്ങളെല്ലാം അന്വേഷിച്ച സാഹചര്യത്തിൽ ഹരജി കോടതി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.