Posted On
date_range Updated On
date_range സന്ദീപ് വാര്യറുടെ പിതാവ് ഗോവിന്ദ വാര്യർ അന്തരിച്ചു
കോഴിക്കോട്: തൃക്കരിപ്പൂർ എം.എൽ.എ സന്ദീപ് വാര്യരുടെ പിതാവ് എം.വി ഗോവിന്ദ വാര്യർ (84)അന്തരിച്ചു. ജീവിതത്തിലെ താങ്ങും തണലുമായിരുന്നു അച്ഛൻ വിട്ടുപോയി എന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
വിമുക്തഭടനായിരുന്നു. ഭാര്യ പരേതയായ രുഗ്മിണി. മൃതദേഹം ഇന്ന് ഉച്ചയോടെ ചെത്തല്ലൂരിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.