പന്തീരാങ്കാവ് (കോഴിക്കോട്): മുംബൈയിൽനിന്ന് പൊലീസ് പിടികൂടി കോഴിക്കോട്ടെത്തിച്ച പാലാഴി ഹൈലൈറ്റ് മാളിലെ സ്വകാര്യ കമ്പനി മാർക്കറ്റിങ് മാനേജർ കുറ്റ്യാടി മൊകേരി സ്വദേശി എസ്. സന്ദീപിനേയും കാമുകിയേയും കോടതിയിൽ ഹാജരാ ക്കി ബന്ധുക്കൾക്കൊപ്പം വിട്ടു. ബൈക്ക് യാത്രക്കിടെ കർണാടകയിലെ ശൃംഗേരിയിൽ വെച്ച് കാണാതായെന്ന ബന്ധുക്കളുടെ പരാ തിയെത്തുടർന്ന് നല്ലളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരേയും കഴിഞ്ഞദിവസം മുംബൈയിൽ വെച്ച് പൊലീസ് കണ്ടെത്തിയത്. സൗത്ത് അസി. കമീഷണർ കെ.പി. അബ്ദുൽ റസാഖിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച സംഘമാണ് ഇവരെ പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങെന. നവംബർ 25ന് ശൃംഗേരിക്ക് സമീപം ബൈക്ക് ഉപേക്ഷിച്ച സന്ദീപ് അന്വേഷണം വഴിതിരിച്ചുവിടാനാണ് വാച്ചിെൻറ സ്ട്രാപ് പൊട്ടിച്ച് ഉപേക്ഷിച്ചത്. തുടർന്ന് മംഗളൂരുവിലും ഗോവയിലും മുംബൈയിലും താമസിച്ചു. സന്ദീപ് ഒളിവിൽപോയി 15 ദിവസത്തിന് ശേഷമാണ് പൊറ്റമ്മൽ സ്വദേശിനിയായ പെൺകുട്ടിയെ കാണാതായത്. ഗോവയിൽനിന്ന് ഇരുവരും ഒന്നിച്ച് മുംബൈയിലെത്തി.
പെൺകുട്ടി മെസഞ്ചർ വഴി മറ്റൊരു സുഹൃത്തിൽനിന്ന് വിവരങ്ങൾ തേടിയതാണ് കേസിലെ വഴിത്തിരിവുകളിലൊന്ന്. തുടർന്ന് സന്ദീപിെൻറ താമസസ്ഥലം മനസ്സിലാക്കിയ പൊലീസ് മുംബൈയിലെത്തിയെങ്കിലും ഇയാൾ പഞ്ചാബിലേക്ക് പോയിരുന്നു. ദിവസങ്ങൾക്കുശേഷം തിരിച്ചെത്തിയപ്പോഴാണ് മുംബൈ പൊലീസിെൻറ സഹായത്തോടെ പിടികൂടിയത്. ഓൺലൈൻ വഴി പരിചയപ്പെട്ട ട്രാൻസ്ജെൻഡർ സുഹൃത്തിെൻറ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. നല്ലളം സ്റ്റേഷനിലെ എസ്.ഐ കെ. രാമകൃഷ്ണൻ, ഒ. മോഹൻദാസ്, കെ. അബ്ദുറഹ്മാൻ, രമേഷ് ബാബു, മനോജ്, റൻവീർ, സുജിത്, ഷാഫി തുടങ്ങിയവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.