Posted On
date_range Updated On
date_range സമസ്ത പ്രസിഡന്‍റ് ജിഫ്രി തങ്ങള്‍ മാപ്പുപറയണം -എം.ജി.എം
കോഴിക്കോട്: ഖുര്‍ആനിന്‍റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ പള്ളികളില്‍ പ്രാർഥനക്ക് പോകുന്ന മുസ്ലിം സ്ത്രീകളെ അപഹാസ്യമായി ചിത്രീകരിച്ച സമസ്ത പ്രസിഡന്‍റ് ജിഫ്രി തങ്ങള്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് കെ.എന്‍.എം മർകസുദ്ദഅ്‍വ വനിത വിഭാഗമായ എം.ജി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പ്രസിഡന്‍റ് സല്‍മ അന്‍വാരിയ്യ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ആയിശ ഉദ്ഘാടനം ചെയ്തു. റുക്സാന വാഴക്കാട്, മറിയക്കുട്ടി സുല്ലമിയ്യ, ജുവൈരിയ അന്‍വാരിയ്യ, സൈനബ ഷറഫിയ്യ, പാത്തൈകുട്ടി, ഖദീജ കൊച്ചി, പി.ഐ. റാഫിദ, സജ്ന പട്ടേല്‍ത്താഴം, പി.വി. ഹസ്നത്ത്, അഫീഫ പൂനൂര്‍, ഫാത്വിമ ചാലിക്കര, ആയിഷ ഹഫീസ്, മറിയം അന്‍വാരിയ്യ, സനിയ അന്‍വാരിയ്യ, സഫൂറ തിരുവണ്ണൂര്‍, എം.ടി. നജീബ, റസിയാബി, ഡോ. ജുവൈരിയ്യ, സഫല നസീര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.