സലിൻ മാങ്കുഴി

സാഹിതി ലളിതാംബിക പുരസ്കാരം സലിൻ മാങ്കുഴിക്ക്

തിരുവനന്തപുരം: സാഹിതി ലളിതാംബിക പുരസ്കാരം കഥാകൃത്ത് സലിൻ മാങ്കുഴിക്ക്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച പത U/A എന്ന കഥാ സമാഹാരത്തിനാണ് 50,001 രൂപയും പ്രശംസാപത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം.

സാഹിതി ലളിതാംബിക പുരസ്കാരം സലിൻ മാങ്കുഴിക്ക്പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ സലിൻ മാങ്കുഴി മൂന്ന് തിരക്കഥയും രണ്ട് കഥാസമാഹാരവും രചിച്ചിട്ടുണ്ട്. ലളിതാംബിക അന്തർജനത്തിന്‍റെ ജന്മദിനമായ മാർച്ച് 30ന് തിരുവനന്തപുരം പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സാഹിതി സെക്രട്ടറി ജനറൽ ബിന്നി സാഹിതി അറിയിച്ചു.

Tags:    
News Summary - Salin Mankuzhi wins Sahithi Lalithambika Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.