ശമ്പളം പിടിക്കൽ: ഹൈകോടതി വിധിക്കെതിരെ ഓർഡിനൻസിന്​ മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ്​ സ്​റ്റേ ചെയ്​ത ഹൈകോടതി വിധി മറികടക്കാൻ ഓർഡിനൻസ് ​ ഇറക്കാനുള്ള തീരുമാനത്തിന്​ സംസ്ഥാന മന്ത്രിസഭ യോഗം അംഗീകാരം നൽകി. ബുധനാഴ്​ച ചേർന്ന മന്ത്രിസഭ യോഗമാണ്​ ഇക് കാര്യം അംഗീകരിച്ചത്​. നടപടിക്രമങ്ങൾ നീണ്ടു​പോകു​മെന്നതിനാലാണ്​ കോടതി ഉത്തരവിനെതിരെ അപ്പീൽ പോകേണ്ടെന്നു ​ം ഓർഡിനൻസ്​ ഇറക്കാമെന്നും സർക്കാർ തീരുമാനിച്ചത്​. കേരള ഡിസാസ്​റ്റർ ആൻഡ്​ പബ്ലിക്​ ഹെൽത്ത്​ എമർജൻസീസ്​ സ്​പ െഷ്യൽ പ്രൊവിഷൻസ്​ ആക്​ട്​ എന്ന പേരിൽ പുതിയ നിയമമാണ്​ ഓർഡിനൻസ്​ ആയി പുറത്തിറക്കുന്നത്​.മന്ത്രിമാരുടെയും എം.എല്‍.എമാരുടേയും ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ അംഗീകരിച്ചു.

ഒരു ദുരന്തം പ്രഖ്യാപിക്കപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ ജീവനക്കാർ, സർക്കാർ സഹായം പറ്റുന്ന സ്ഥാപനങ്ങളിലെയും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർ എന്നിവരുടെ ശമ്പളത്തി​​​​​​െൻറ 25 ശതമാനം വരെ പിടിച്ചു​വെക്കാൻ ഓർഡിനൻസിലൂടെ​ സംസ്ഥാന സർക്കാറിന്​ അധികാരമുണ്ടാകും. ഈ തുക എന്ന്​ തിരികെ നൽകണമെന്നത്​ ശമ്പളം പിടിച്ചതിന്​ ശേഷം ആറ്​ മാസത്തിനുള്ളിൽ സർക്കാർ പറഞ്ഞാൽ മതിയെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​ പറഞ്ഞു. ശമ്പളം നൽകാൻ ആയിരം കോടി രൂപ കടം വാ​ങ്ങേണ്ടി വരും. ഓർഡിനൻസ്​ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക്​ ശേഷംശമ്പളം നൽകുമെന്നും തോമസ്​ ഐസക്​ കൂട്ടിച്ചേർത്തു.

ഒാർഡിനൻസിൽ ഗവർണറുടെ​ ഒപ്പ്​ വാങ്ങുന്നതോടെ നിയമസാധുത കൈവരും. അതിനുള്ള നടപടികളുമായി മുന്നോട്ട്​പോവുകയാണ്​ സർക്കാർ. ഇക്കാര്യത്തിൽ രാജ്​ഭവ​​​​​​​െൻറ നിലപാട്​ നിർണായകമാണ്​.

മാസത്തിൽ ആറ്​ ദിവസത്തെ ശമ്പളമെന്ന ക്രമത്തിൽ അഞ്ച്​ മാസം കൊണ്ട്​ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനാണ്​ സർക്കാർ തീരുമാനം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന്​ കര കയറുമ്പോൾ ഈ തുക തിരികെ നൽകുമെന്നും സർക്കാർ പറഞ്ഞിരുന്നു. എന്നാൽ സർക്കാർ ഉത്തരവ്​ നിയമപരമായി നില നിൽക്കി​ല്ലെന്ന് നിരീക്ഷിച്ച ഹൈകോടതി ഉത്തരവ്​ രണ്ട്​ മാസത്തേക്ക്​ സ്​റ്റേ ചെയ്യുകയായിരുന്നു. സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്​ത്​ പ്രതിപക്ഷ സർവീസ്​ സംഘടനകൾ സമർപ്പിച്ച ഹരജിയിലായിരുന്നു ഹൈകോടതി വിധി.

തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനം ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സിനും മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്​. തദ്ദേശസ്ഥാപനങ്ങളിലെ നിലവിലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കും.

Tags:    
News Summary - salary cut; government tries to implement ordinance -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.