തിരുവനന്തപുരം: മാതാപിതാക്കളെയും കൊച്ചുകുട്ടികളെയും പരിചരിക്കാൻ അനുവദിക്കുന്ന അവധി ശമ്പള കമീഷൻ റിപ്പോർട്ടിലെ പുതുമയുള്ള നിർദേശം. കിടപ്പുരോഗികളായ മാതാപിതാക്കളെ പരിചരിക്കാൻ 40 ശതമാനം ശമ്പളത്തോടെ ഒരുവർഷമാണ് (365 ദിവസം) അവധി അനുവദിക്കുക. രണ്ടുതവണയിൽ അധികരിക്കാതെ ഇൗ അവധിയെടുക്കാം. സർക്കാർ മെഡിക്കൽ ഒാഫിസറുടെ ചികിത്സ സംബന്ധിച്ച സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
മൂന്നുവയസ്സ് വരെയുള്ള കുട്ടികളുള്ള വനിതാ ജീവനക്കാർക്ക് ഒരുവർഷ അവധിയായ ചെൽഡ് കെയർ ലീവ് രണ്ടുതവണയിൽ അധികരിക്കാതെയെടുക്കാം. 40 ശതമാനം ശമ്പളം ലഭിക്കും. പ്രൊബേഷൻകാർക്ക് ഇത് അനുവദിക്കില്ല. പിതൃത്വ അവധി അഞ്ച് ദിവസം വർധിപ്പിച്ചു.
*കരിയർ അഡ്വാൻസ് സ്കീം പ്രകാരം ഡോക്ടർമാർക്കും വെറ്ററിനറി സർജൻമാർക്കും ഉയർന്ന സ്കെയിൽ ലഭിക്കും. ആരോഗ്യവകുപ്പിൽ അസി. സർജൻ, മെഡിക്കൽ ഒാഫിസർ തുടങ്ങിയവയിൽ എട്ടുവർഷ സർവിസിൽ 95,600-1,53,200 എന്ന സ്കെയിലിലും 15 വർഷമായവർക്ക് 1,18,100-1,63,400 സ്കെയിലിലും ശമ്പളം ലഭിക്കും. ഡെൻറൽ വിഭാഗം, ഇൻഷുറൻസ് എന്നിവയിലും സമാനമായിരിക്കും.
അഗ്രികൾച്ചർ വകുപ്പിൽ അസി. എൻജിനീയർ, വെറ്ററിനറി സർജൻ, ചില വകുപ്പിലെ അസി. എൻജിനീയർമാർ, ഹോമിയോപതി, ആയുർവേദ മെഡിക്കൽ ഒാഫിസർമാർ തുടങ്ങിയ തസ്തികകൾക്കും ഇൗ പരിഗണന ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.