നിർബന്ധിക്കുന്നുവെങ്കിൽ പിന്നെ എന്ത് ചലഞ്ച് - ഐസക്

തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ച് നിർബന്ധമല്ലെന്നും താൽപര്യമുള്ളവർ പണം നൽകിയാൽ മതിയെന്നും മന്ത്രി തോമസ് ഐസക്​. നിർബന്ധിക്കുന്നുവെങ്കിൽ പിന്നെ എന്ത് ചലഞ്ചാണ്. സർക്കാർ ജീവനക്കാരുടെ ന്യായമായ പരാതികൾ പരിശോധിക്കും. ഇക്കാര്യത്തിൽ ഉചിത പരിഹാരം നൽകും. ശമ്പളം നൽകാൻ ബുദ്ധിമുട്ടുള്ളവർക്ക് സാവകാശം നൽകുന്ന കാര്യവും പരിഗണിക്കുമെന്നും ഐസക് പറഞ്ഞു.

ജി.എസ്​.ടി യിൽ അഖിലേന്ത്യ അടിസ്ഥാനത്തിൽ, താൽകാലികമായി, ഏതാനും ചരക്കിൽ നിശ്ചിത കാലത്തേക്ക് സെസ് പിരിക്കാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്​. എല്ലാ സംസ്ഥാനങ്ങളും ഇത് പിരിക്കും. ജയ്റ്റ്ലിയാണ് ഇൗ ആശയം മുന്നോട്ട് വച്ചത്. ​തുക കേരളത്തിന് നൽകുമെന്ന്​ കേന്ദ്രമന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

സെസ് സമ്പ്രദായത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജി സുപ്രീ കോടതിയിലുണ്ട്. ഇതി​​​​െൻറ വിധി കൂടി ആശ്രയിച്ചിരിക്കും ഇത്. അടുത്ത ജി.എസ്.ടി കൗൺസിൽ ഈ വിഷയം ചർച്ച ചെയ്യുമെന്നും ​െഎസക്​ അറിയിച്ചു.

Tags:    
News Summary - Salary Challenge-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.