സക്കീര്‍ ഹുസൈന്‍െറ ജാമ്യാപേക്ഷ വീണ്ടും തള്ളി 

കൊച്ചി: എറണാകുളം വെണ്ണല സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും സി.പി.എം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറിയുമായ വി.എ. സക്കീര്‍ ഹുസൈന്‍െറ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ഇടയുണ്ടെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം നിരസിച്ചത്. അറസ്റ്റ് ചെയ്തെങ്കിലും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടില്ളെന്നും ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് സക്കീര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വാങ്ങിയിട്ടില്ളെന്നത് ജാമ്യം ലഭിക്കാനുള്ള കാരണമായി പരിഗണിക്കാനാവില്ളെന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - sakkeer hussain kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.