തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും ഇരകൾക്ക് ആവശ്യമായ സേവനങ്ങൾ ഒരിടത്ത് തന്നെ ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യേത്താടെ കേന്ദ്രസർക്കാറിെൻറ സഹായത്തോടെ സാമൂഹിക നീതി വകുപ്പിെൻറ നേതൃത്വത്തിൽ നടപ്പാക്കുന്ന വൺ സ്റ്റോപ് സെൻററിെൻറ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു.
‘സഖി’ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതി മറ്റ് ജില്ലകളിലും അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തിന് പുറമെ തൃശൂർ, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലാണ് ആദ്യഘട്ടത്തിൽ വൺ സ്റ്റോപ് സെൻറർ തുടങ്ങുന്നത്. തൃശൂർ, കണ്ണൂർ ജില്ലകളിൽ എത്രയും വേഗവും മറ്റ് രണ്ടിടങ്ങളിൽ മൂന്നു മാസത്തിനകവും സെൻറർ പ്രവർത്തനം തുടങ്ങും.
പരിഷ്കൃതമായ കേരളീയ സമൂഹത്തിൽ പോലും പ്രായവ്യത്യാസമില്ലാെത സ്ത്രീകൾ ശാരീരിക, മാനസിക ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുേമ്പാൾ അവരെ എല്ലാവിധത്തിലും സഹായിക്കുന്നതിനും നീതി ലഭ്യമാക്കുന്നതിനുമുള്ള ഇടങ്ങളാണ് ആരംഭിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷത വഹിച്ചു. സാമൂഹിക നീതി വകുപ്പ് സ്പെഷൽ സെക്രട്ടറി മിനി ആൻറണി, ഡയറക്ടർ ടി.വി. അനുപമ, ജില്ല മെഡിക്കൽ ഒാഫിസർ ജോസ് ഡിക്രൂസ്, കൗൺസലർ ഡോ. ആനന്ദി എന്നിവർ സംസാരിച്ചു.
അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്ക് ആവശ്യമായ കൗൺസലിങ്, വൈദ്യസഹായം, ചികിത്സ, നിയമസഹായം, െപാലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ജില്ല കലക്ടർ അധ്യക്ഷനായ സമിതിയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ് സെൻറർ ആരംഭിച്ചിട്ടുള്ളത്. ബേക്കറി ജങ്ഷനിൽ ചെമ്പക നഗറിലെ താൽക്കാലിക കെട്ടിടത്തിലാണ് സെൻറർ തുറന്നത്. സെൻററിനായി പൂജപ്പുരയിൽ സ്ഥിരം കെട്ടിടത്തിെൻറ നിർമാണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.