സഫീർ കരീം പ്രിലിമിനറി പരീക്ഷക്കും കോപ്പിയടിച്ചെന്ന്​ പൊലീസ്​

ചെന്നൈ: സിവിൽ സർവിസ് മെയിൻ പരീക്ഷയിൽ കോപ്പിയടിച്ച്​ അറസ്​റ്റിലായ മലയാളി ഐ.പി.എസ് ​െട്രയിനി സഫീർ കരീം പ്രിലിമിനറി പരീക്ഷയിലും ഹൈടെക്​ മാതൃകയിൽ കോപ്പിയടിച്ചതായി അന്വേഷണ സംഘം. മെയിൻ പരീക്ഷയിൽ രഹസ്യ പെൻ കാമറ വഴി ചോദ്യപേപ്പർ അയച്ചുനൽകി ബ്ലൂടൂത്ത് വഴി ഉത്തരം സ്വീകരിച്ചാണ്​ സഫീർ കോപ്പിയടിച്ചത്​. ഇതേ മാതൃക മധുരയിൽ നടന്ന പ്രീലിമിനറി പരീക്ഷക്കും പരീക്ഷിച്ച്​ വിജയിച്ചുവെന്നാണ്​ പൊലീസി​​െൻറ കണ്ടെത്തൽ.

മെയിൻ പരീക്ഷക്ക്​ ഭാര്യ ജോയ്സിയും രാമബാബുവുമാണ്​ ഉത്തരങ്ങൾ കൈമാറിയിരുന്നതെങ്കിൽ പ്രിലിമിനറിക്ക്​ സഹായിച്ചത്​ കഴിഞ്ഞ ദിവസം അറസ്​റ്റിലായ രണ്ടുപേരാണ്. തിരുവനന്തപുരത്തുനിന്ന്​ അറസ്​റ്റിലായ സഫീറി​​െൻറ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിൽനിന്നാണ്​ പൊലീസിന്​ നിർണായക വിവരം ലഭിച്ചത്. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷരീബ് ഖാൻ, എറണാകുളം സ്വദേശി ഷംജാദ് എന്നിവ​രെ കഴിഞ്ഞ ദിവസം അറസ്​റ്റ്​​ ​െചയ്​തിരുന്നു. ഇരുവരെയും ചെ​െന്നെ എഗ്​മോർ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്​റ്റഡിയിൽ റിമാൻഡ്​​​ ചെയ്​തു. 

സഫീർ കരീം, ഡോ. രാമബാബു എന്നിവരുടെ ജാമ്യാപേക്ഷ ചെ​െന്നെ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്​ച പരിഗണിക്കും. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുന്നതിന്​ കസ്​റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ സഫീർ കരീമി​​െൻറ അടുത്ത ബന്ധുക്കളിൽ ചിലരെ വീണ്ടും ചോദ്യം ചെയ്യുമെന്ന്​ അന്വേഷണ സംഘം അറിയിച്ചു. കേരള പി.എസ്‌.സി, ഐ.എസ്.ആർ.ഒ പരീക്ഷകളിൽ ഇവർ തട്ടിപ്പ് നടത്തിയോയെന്ന്​ അന്വേഷിക്കുന്നതി​​െൻറ ഭാഗമായാണ്​ നടപടി. അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന കേസായതിനാൽ സി.ബി.ഐക്കോ സി.ബി.സി.ഐ.ഡിക്കോ കൈമാറിയേക്കും.

Tags:    
News Summary - Safeer Karim Cheating UPSC in Preliminary Exam - Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.