ശബരിമല: അക്രമം തീർഥാടകരിൽ കുറവു വരുത്തി: ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയി​ലെ യുവതി പ്രവേശനം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കു ശേഷമുണ്ടായ അക്രമങ ്ങൾ തീർഥാടകരുടെ എണ്ണം കുറയാനിടയാക്കിയെന്ന്​ ദേവസ്വം വകുപ്പ്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

രാജ്യത്തെ പ്രമുഖ കക്ഷി ശബരിമലയിൽ കാണിക്ക ഇടരുതെന്ന്​ ആഹ്വാനം ചെയ്​തു. ശബരിമലയിലെ പണം സി.പി.എമ്മും സർക്കാറും എടുക്കുന്നുവെന്ന്​ അവർ പ്രചരിപ്പിച്ചു. ഇത്​ ശബരിമലയിലെ വരുമാനം കുറയാനിടയാക്കി​യെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നും മകരവിളക്ക്​ ഒരുക്കങ്ങൾ പൂർത്തിയായതായും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - sabarinala women entry; violence cause to reduce number of devotees in sabarimala -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.