പത്തനംതിട്ട: തിരുപ്പതി ക്ഷേത്രമാതൃകയില്‍ ശബരിമലയിലും പ്രത്യേക ഫീസ് ഈടാക്കി ദര്‍ശനം അനുവദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍െറ അഭിപ്രായത്തിന്‍െറ വഴിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മുമ്പ് മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എതിര്‍ത്തിരുന്നു. 500 രൂപയില്‍ കൂടുതല്‍ വഴിപാട് നടത്തുന്നവര്‍ക്ക് ദര്‍ശനത്തിന് പ്രത്യേക പരിഗണന നല്‍കുന്നത് പരിഗണിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ പറഞ്ഞു. സോപാനത്തിനു മുന്നില്‍ ദര്‍ശന സൗകര്യമൊരുക്കാമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും അംഗവും ചേര്‍ന്ന് തയാറാക്കിയ കുറിപ്പില്‍ പറയുന്നത്.
ശബരിമല ദേവസ്വത്തിനു ലഭിക്കേണ്ട വരുമാനം വഴിമാറി പോകുന്നതായും ഇതു ബോര്‍ഡിന്‍െറ നിലനില്‍പിനെ ബാധിക്കുന്നതായും പറയുന്നു. ഇതു പരിഹരിക്കാന്‍ രാജ്യത്തെ മറ്റു ക്ഷേത്രങ്ങളിലുള്ള രീതിയില്‍, വ്യക്തമായ വ്യവസ്ഥയും മാനദണ്ഡവും അനുസരിച്ച് ശബരിമലയിലും ദര്‍ശനം നടപ്പാക്കണം. വിവിധ വഴിപാടുകള്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാന്‍ അവസരം നല്‍കണം. ഓണ്‍ലൈന്‍ രസീതുമായി പതിനെട്ടാംപടിയിലത്തൊനും തുടര്‍ന്ന് ശ്രീകോവിലിനു വടക്കുവശത്തെ ബാരിക്കേഡ് വഴി സോപാനത്തിലത്തെി ദര്‍ശനത്തിനും സൗകര്യം നല്‍കണം.
വിദേശരാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെയും സംഘടനകളുടെയും അഭ്യര്‍ഥന കണക്കിലെടുത്ത് 25 ഡോളര്‍ അടച്ച് എന്‍.ആര്‍.ഐ ഫെസിലിറ്റി കൂപ്പണ്‍ എടുക്കുന്നവര്‍ക്ക് ദര്‍ശനത്തിന് സൗകര്യം അനുവദിക്കണം. മടക്കയാത്രക്കുള്ള ടിക്കറ്റുമായി എത്തുന്നവര്‍ക്ക് പലപ്പോഴും നീണ്ട ക്യൂ കാരണം ബുക്ക് ചെയ്യുന്ന വിമാനത്തില്‍ മടങ്ങാന്‍ കഴിയുന്നില്ളെന്നാണ് പരാതി. നിലവിലുള്ള വെര്‍ച്വല്‍ ക്യൂ സമ്പ്രദായം പൊലീസില്‍നിന്ന് മാറ്റി ദേവസ്വത്തെ ഏല്‍പിക്കണം.
ക്യൂവിലൂടെ നിന്ന് പതിനെട്ടാംപടി കയറുന്ന ഭക്തര്‍ക്ക് ഒഴികെ മറ്റാര്‍ക്കും നിര്‍ദേശമോ സഹായമോ കിട്ടാത്ത സാഹചര്യത്തില്‍ ഇവരെ സഹായിക്കാന്‍ പില്‍ഗ്രിം ഫെസിലിറ്റേഷന്‍ സെന്‍റര്‍ ആരംഭിക്കണം. വി.ഐ.പികളുടെ ശിപാര്‍ശയുമായി എത്തുന്നവര്‍ക്ക് ഇവിടെ നിന്നാകണം പാസ് അനുവദിക്കേണ്ടത്. ഇപ്പോള്‍ എക്സിക്യൂട്ടിവ് ഓഫിസറെ കണ്ടുവേണം ഇത്തരക്കാര്‍ പാസ് വാങ്ങാന്‍. വി.വി.ഐ.പി, വി.ഐ.പി എന്നിവര്‍ക്ക് വേണ്ടി എക്സിക്യൂട്ടിവ് ഓഫിസിന് സമീപത്ത് വിശ്രമമുറി സജ്ജമാക്കണമെന്നും നിര്‍ദേശിക്കുന്നു. സന്നിധാനത്ത് ഡ്യൂട്ടിക്കത്തെുന്ന പൊലീസ്, വനമടക്കമുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, ദേവസ്വം ജീവനക്കാര്‍, കരാറുകാര്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, ചില ഗുരുസ്വാമിമാര്‍ എന്നിവര്‍ ആയിരക്കണക്കിന് ഭക്തരെ അനധികൃതമായി എത്തിച്ച് ദര്‍ശനം നടത്തുന്നത് തടയണമെന്നും കുറിപ്പില്‍ പറയുന്നു.
മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം മലയരയര്‍ക്ക് തിരിച്ചുനല്‍കണമെന്ന്
കോട്ടയം: ശബരിമലയില്‍ മകരവിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം മലയരയ വിഭാഗക്കാര്‍ക്ക് പുന$സ്ഥാപിച്ചു നല്‍കണമെന്ന ആവശ്യത്തില്‍ പട്ടികജാതി ഗോത്രവര്‍ഗ കമീഷന്‍ പൊന്നമ്പലമേട് സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തുമെന്ന് മലയരയ സംയുക്ത സമിതി. 70 വര്‍ഷം മുമ്പ് നഷ്ടമായ അവകാശം തിരികെ നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യമുന്നയിച്ച് ശബരിമല തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍ കമീഷനു ഹരജി നല്‍കിയിരുന്നു. ഇതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശബരിമല തന്ത്രിമാര്‍, പന്തളം, തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ എന്നിവരുമായി കമീഷന്‍ ആശയവിനിമയം നടത്തിയിരുന്നു.തുടര്‍ന്നാണ് ശബരിമലയും പൊന്നമ്പലമേടും അടുത്തുതന്നെ സന്ദര്‍ശിച്ച് വീണ്ടും കേസ് കേള്‍ക്കാമെന്ന് കമീഷന്‍ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.