മതവികാരം വ്രണപ്പെടുത്തൽ: രഹ്ന ഫാത്തിമക്കെതിരെ കേസ്

പത്തനംതിട്ട: സോഷ്യൽ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ട ആക്​ടിവിസ്​റ്റും എറണാകുളം സ്വദേശിയുമായ രഹ്ന ഫാത്തിമക്കെതിരെ കേസ്. പത്തനംതിട്ട പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബി.ജെ.പി നേതാവ് ആർ. രാധാകൃഷ്ണമേനോൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ ദിവസം പൊലീസിന്‍റെ കനത്ത സുരക്ഷയിൽ ആന്ധ്രയിൽ നിന്നുള്ള യുവതിക്കൊപ്പം ശബരിമല സന്നിധാനത്തിന് അടുത്തുള്ള നടപ്പന്തൽ വരെ രഹ്ന എത്തിയിരുന്നു. തുടർന്ന് അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു.

വിശ്വാസത്തിന്​ എന്ത്​ നിർവചനമാണ്​ പ്രതിഷേധക്കാർ നൽകുന്നതെന്ന്​ ശബരിമല ദർശനം നടത്താൻ ശ്രമിച്ച രഹ്​ന ഫാത്തിമ ചോദിച്ചിരുന്നു. വിശ്വാസത്തി​​​​​​െൻറ നിർവചനം വ്യക്​തമാക്കുകയാണെങ്കിൽ എ​​​​​​െൻറ വിശ്വാസം എ​ന്താണെന്ന്​ പറയാം.

അയ്യപ്പനെ കാണുകയെന്ന ലക്ഷ്യത്തോടെയാണ്​ ഇരുമുടിക്കെട്ടുമായി ശബരിമലയിലെത്തിയത്​. അതിന്​ സാധിക്കാത്തതിനാൽ ഇൗ ഉദ്യമം ഉപേക്ഷിച്ച്​ മടങ്ങുകയാണ്​. എത്ര സ്വാമിമാരാണ്​ വ്രതമെടുത്ത്​ മലചവിട്ടുന്നതെന്ന് അവർ ചോദിച്ചു. രഹ്​നയുടെ സന്ദർശനം ആചാരങ്ങളുടെ ലംഘനമാവില്ലെയെന്ന ചോദ്യത്തിന്​ മറുപടിയായാണ്​ അവർ ഇക്കാര്യം പറഞ്ഞത്​.

ത​​​​​​െൻറ ജീവനും സ്വത്തിനും ഭീഷണിയുണ്ട്​. സംരക്ഷണം ഉറപ്പാക്കാമെന്ന്​ പൊലീസ്​ അറിയിച്ചതിനാലാണ്​ ശബരിമലയിൽ നിന്ന്​ മടങ്ങുന്നത്​. ത​​​​​​െൻറ വീടിന്​ നേരെ ആക്രമണമുണ്ടായെന്നും കുട്ടികൾ എവിടെയാണെന്ന്​ അറിയില്ലെന്നും രഹ്​ന ഫാത്തിമ പറഞ്ഞിരുന്നു.

Tags:    
News Summary - Sabarimala Women Entry Rehana Fathima -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.