മഹിഷിയുടെ പുനർജനിയാകരുത് സംസ്ഥാന സർക്കാരെന്ന് പി.സി. ജോർജ്

കോട്ടയം: നന്മയും വിശ്വാസവും തകർക്കാനിറങ്ങിയ മഹിഷിയുടെ പുനർജനിയാകരുത് സംസ്ഥാന സർക്കാരെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. കേരള ജനപക്ഷം ആരംഭിച്ച വിശ്വാസ നിഷേധ വിരുദ്ധ പ്രചാരണത്തി​​​െൻറ സംസ്ഥാനതല ഉദ്​ഘാടനം കോട്ടയത്ത് നിർവഹിക്കുയായിരുന്നു അദ്ദേഹം.

അയ്യപ്പനും വാവരും സങ്കൽപ വ്യക്തികളായിരുന്നില്ലെന്നും മഹിഷി നിഗ്രഹം പഴംപുരാണമല്ലെന്നും വിശ്വസിക്കുന്ന ഭക്ത ജനകോടികളെ വെല്ലുവിളിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചാരി ഭാവത്തിലുള്ള അയ്യപ്പ വിഗ്രഹത്തി​​​െൻറ ചൈതന്യം ഹനിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ കേരളത്തിലെന്തും സംഭവിക്കട്ടെയെന്ന ധാർഷ്​ട്യം എന്തായാലും നന്മക്കുവേണ്ടിയല്ല.

ശബരിമല സന്നിധിയിൽ യുവതി പ്രവേശനമുണ്ടായാൽ സർക്കാർ പ്രതീക്ഷിക്കുന്നതുപോലെയുള്ള പ്രതികരണങ്ങളാവില്ല കേരളത്തിലുണ്ടാകാൻ പോകുന്നത്. വലിയ കലാപമുണ്ടാക്കാൻ കാത്തിരിക്കുന്നവരുടെ കൈയിൽ ആയുധം നൽകി പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമായ നിലപാടാണ് പല മന്ത്രിമാരും സ്വീകരിച്ചിട്ടുള്ളത്. വൻസംഘർഷമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ സഹായികളായി ചില പൊലീസ്​-സർക്കാർ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടോയെന്ന പരിശോധന പോലും സർക്കാർ നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Sabarimala Women Entry PC George -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.