Posted On
date_range Updated On
date_range ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിൽ സര്‍ക്കാര്‍ പരാജയം -എൻ.എസ്.എസ്
ചങ്ങനാശ്ശേരി: ഈശ്വര വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി എന്‍.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. ഇത്തരം സമീപനം ജനകീയ സർക്കാറിന് യോജിക്കാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവകക്ഷി യോഗത്തോടുള്ള പ്രതികരണമായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആചാരങ്ങള്‍ സംരക്ഷിക്കുന്നതരത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും കഴിഞ്ഞദിവസം എൻ.എസ്.എസ് മുന്നോട്ടുവെച്ച നിർദേശവും പരിഗണിച്ചില്ലെന്നും സുകുമാരൻനായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.