ശബരിമല: ആഘാത-പ്രത്യാഘാതങ്ങൾ കോൺഗ്രസ്​ പ്രശ്​നമാക്കുന്നില്ലെന്ന്​ മുല്ലപ്പള്ളി

തൊടുപുഴ: ശബരിമല വിഷയത്തിൽ വിശ്വാസികളുടെ കൂടെ നിൽക്കുന്നതി​​​െൻറ പേരിലുണ്ടാവുന്ന ആഘാത-പ്രത്യാഘാതങ്ങൾ കോൺഗ്രസ്​ പ്രശ്​നമാക്കുന്നില്ലെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. മതവിശ്വാസത്തെ ഹനിക്കാത്തതും വിശ്വാസികളെ വേദനിപ്പിക്കാത്തതുമായ നിലപാടാണ്​ എക്കാലവും കോൺഗ്രസി​​േൻറത്​. മുസ്​ലിം സ്​ത്രീകളുടെ ജീവനാംശപ്രശ്​നത്തിലടക്കം ഇതാണുണ്ടായത്​. ശബരിമല വിഷയത്തിൽ ബി.ജെ.പിക്കും സി.പി.എമ്മിനും ഇരട്ടത്താപ്പാണ്​.

ദേവസ്വം ബോർഡ്​ നേതൃത്വത്തിൽ സമവായ ചർച്ച നടക്കുന്ന സമയത്തുതന്നെ റിവ്യൂ ഹരജി നൽകില്ലെന്ന വെല്ലുവിളി​ മുഖ്യമന്ത്രി നടത്തിയത്​ പ്രശ്​നം പരിഹരിക്കാനല്ല വഷളാക്കാനാണ്​. എന്തുണ്ടായാലും വിധി നടപ്പാക്കുമെന്ന ​ധാർഷ്​ട്യം ആപത്​കരമാണ്​.

നിരവധി കോടതി വിധികൾ മേശയിലിരിക്കു​േമ്പാഴാണ് ശബരിമലക്കാര്യത്തിൽ ​മാത്രം മുഖ്യമന്ത്രി വാശിപിടിക്കുന്നത്​. ബി.ജെ.പി വേട്ടക്കാരനൊപ്പം നിൽക്കുകയും മുയലിനൊപ്പം ഒാടുകയുമാണ്​. ഇതുവരെ വിധിക്കെതിരെ റിവ്യൂ ഹരജി നൽകിയില്ലെന്നതു മാത്രം മതി ബി.ജെ.പിയുടെ കാപട്യം തിരിച്ചറിയാൻ -മുല്ലപ്പള്ളി പറഞ്ഞു.

Tags:    
News Summary - Sabarimala Women Entry Mullappally Ramachandran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.