Posted On
date_range Updated On
date_range ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും
ശബരിമല: ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട നാളെ(ബുധനാഴ്ച) തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ഇടവമാസം ഒന്നിന് രാവിലെ അഞ്ചിന് നട തുറക്കും. ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീർഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി മെയ് 19ന് രാത്രി 10 ന് നട അടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.