Posted On
date_range Updated On
date_range ശബരിമല നട തുറന്നു
പമ്പ: ചിത്തിര ആട്ട വിശേഷങ്ങൾക്കായി ശബരിമല നട തുറന്നു. നിരോധനാജ്ഞക്കിടെയാണ് നട തുറന്നത്. തന്ത്രി കണ്ഠര് രാജീവരരുടെ നേതൃത്വത്തിൽ മേൽശാന്തിയും മറ്റ് ശാന്തിക്കാരും ചേർന്നാണ് നട തുറന്നത്. തുടർന്ന് ശ്രീകോവിലിന് മുമ്പിൽ ഭക്തജനങ്ങൾക്ക് പ്രസാദം വിതരണം ചെയ്തു.
സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. നട തുറക്കുന്നതുമായി ബന്ധപ്പെട്ട് കർശനമായ സുരക്ഷാ സംവിധാനമാണ് സന്നിധാനത്തും പരിസരത്തുമായി ഏർപ്പെടുത്തിയിട്ടുള്ളത്. ഉച്ചയോടെയാണന് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചത്.
വനിത പൊലീസ് അടക്കം കനത്ത പൊലീസ് സംവിധാനമുള്ളതിനാൽ സന്നിധാനത്തും പരിസരത്തും പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.