Posted On
date_range Updated On
date_range ശബരിമല മേൽശാന്തി നിയമനം: മലയാള ബ്രാഹ്മണർക്ക് മാത്രമോ?, 27ന് വിധി പറയും
കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾ മലയാള ബ്രാഹ്മണർക്ക് മാത്രമായി പരിമിതപ്പെടുത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ചോദ്യംചെയ്യുന്ന ഹരജികളിൽ വിധി പറയുന്നത് ഹൈകോടതി മാറ്റി. വ്യാഴാഴ്ച വിധി പറയാൻ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ചില കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടുള്ളതിനാൽ 27ലേക്ക് മാറ്റുകയായിരുന്നു.
ശബരിമല മേൽശാന്തി നിയമനത്തിനായി അപേക്ഷ നൽകിയിരുന്ന മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ സി.വി. വിഷ്ണുനാരായണൻ, ടി.എൽ. സിജിത്ത്, പി.ആർ. വിജീഷ് തുടങ്ങിയവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.