റെക്കോഡ് വരുമാനം നേടി ശബരിമല കെ.എസ്.ആര്‍.ടി.സി സര്‍വീസ്

ശബരിമല: മണ്ഡല മകരവിളക്ക് സീസണില്‍ കെ.എസ്.ആര്‍.ടി.സിക്ക് റെക്കോഡ് വരുമാനം. കെ.എസ്.ആര്‍.ടി.സി പമ്പ സ്‌പെഷ്യല്‍ സര്‍വീസ് ഇന്നലെ 1,01,55048 രൂപയാണ് കളക്ട് ചെയ്തത്. കെ.എസ്.ആര്‍.ടി.സി പമ്പ സ്‌പെഷ്യല്‍ സര്‍വീസ് ഒരു ദിവസം നേടുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയില്‍ വലിയ രീതിയിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് പേരാണ് ദിനംപ്രതി വെര്‍ച്വല്‍ ക്യു വഴി ദര്‍ശനത്തിനായി എത്തുന്നത്.

കൂടാതെ, നേരിട്ട് ദര്‍ശനത്തിനായി എത്തുന്നവരുടെ കണക്കും വളരെ അധികമാണ്. ഇതില്‍ അധികംപേരും ശബരിമലയിലേക്ക് എത്താന്‍ ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെയാണ്.

Tags:    
News Summary - Sabarimala KSRTC service earns record revenue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.