പത്തനംതിട്ട: ശബരിമലയിലെ ആന എഴുന്നള്ളത്ത് വീണ്ടും വിവാദത്തിൽ. സംഭവത്തെക്കുറിച്ച് സ്പെഷൽ കമീഷണർ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ആറാട്ടുദിവസം ആന ഇടഞ്ഞ സംഭവത്തിെൻറ പേരിൽ ശബരിമലയിൽ ആന എഴുന്നള്ളത്ത് നിരോധിക്കാൻ നിയമനടപടിയുമായി വനംവകുപ്പ് നീങ്ങുന്നെന്ന് അറിയുന്നു. ശബരിമല പോലെയുള്ള വനത്തിൽ നാട്ടാന എത്തിയാൽ കാട്ടിലേക്ക് ഓടിക്കയറാൻ സാധ്യതയേറെയാണെന്ന് വിദഗ്ധർ പറയുന്നു. കഴിഞ്ഞ ദിവസം സംഭവിച്ചതും ഇതാണേത്ര. കാട്ടാനയുടെ ഗന്ധം രണ്ട് കിലോമീറ്റർ ദൂരത്തിൽപോലും നാട്ടാനകൾക്ക് മനസ്സിലാക്കാൻ കഴിയും. കഴിഞ്ഞ ദിവസം 11 പേർക്ക് പരിക്കേറ്റിരുന്നു.
വലിയ ശബ്ദം കേട്ടാലും ആന വിരളാൻ ഉള്ള സാധ്യതയുണ്ട്. എഴുന്നള്ളത്തിനൊപ്പം എത്തുന്ന പതിനായിരക്കണക്കിന് അയ്യപ്പഭക്തരെ നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ്. പന്നികളുടെ സാമീപ്യവും ആന ഇടയാൻ കാരണമാകും. ശബരിമലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്താൽ ആന എഴുന്നള്ളത്ത് അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് വനം വകുപ്പിെൻറ ഉൾപ്പെടെ വാദം. കുത്തനെയുള്ള കയറ്റവും ഇറക്കവും ഗർത്തങ്ങളും ആന എഴുന്നള്ളത്ത് അപകടകരമാക്കും.
കഴിഞ്ഞ ദിവസം ആന ഇടഞ്ഞപ്പോൾ പരിക്കേറ്റ 11ൽ പത്തുപേരും ഭയന്നോടി വീണവരാണ്. ഇങ്ങനെ ഓടുന്നവർ ശബരിമല പാതയിലെ ചിലയിടങ്ങളിലെ ഗർത്തങ്ങളിൽ വീണാലുണ്ടാകുന്ന സ്ഥിതിയും മുൻകൂട്ടി കാണണമെന്നും ആന എഴുന്നള്ളത്തിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കാലങ്ങളായുള്ള ഹൈന്ദവ ആചാരങ്ങളെ തകർക്കുന്നതിനുള്ള ശ്രമമാണ് ശബരിമലയിലെ ആന എഴുന്നള്ളത്ത് നിർത്താനുള്ള നീക്കത്തിന് പിന്നിലെന്ന് ഹൈന്ദവ സംഘടനകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.