Posted On
date_range Updated On
date_range ശബരിമല: കടകംപള്ളിയുടെ ഖേദപ്രകടനം തെരഞ്ഞെടുപ്പിനുവേണ്ടി –കെ. ബാബു
തൃപ്പൂണിത്തുറ: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലുണ്ടായ സംഭവവികാസങ്ങളില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ഖേദപ്രകടനം നടത്തിയത് തെരഞ്ഞെടുപ്പിനുവേണ്ടി മാത്രമുള്ളതാണെന്ന് മുന്‍ മന്ത്രി കെ. ബാബു. ഇപ്പോള്‍ നടത്തിയ ഖേദപ്രകടനം പാര്‍ട്ടിയുടെയോ മുഖ്യമന്ത്രി പിണറായി വിജയെൻറയോ നിലപാടാണോയെന്ന് മന്ത്രി വ്യക്തമാക്കണം. കടകംപള്ളിക്ക് ആത്മാർഥത ഉണ്ടായിരുെന്നങ്കില്‍ തെരഞ്ഞെടുപ്പിനുമുമ്പ് ഖേദം പ്രകടിപ്പിക്കുകയോ മന്ത്രി എന്ന നിലയില്‍ സര്‍ക്കാറിെൻറ നിലപാട് തിരുത്തുകയോ വേണമായിരുെന്നന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.