Posted On
date_range Updated On
date_range ശബരിമല: തെൻറ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചു -കടകംപള്ളി
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ വരരുതെന്ന നിലപാട് തനിക്കില്ലെന്നും തെൻറ വാ ക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ യുവതികൾക്ക് സുരക്ഷയൊരുക്കുന്നതിലെ പരിമിതികളെക്കുറിച്ചാണ് താൻ പറഞ്ഞത്. സുപ്രീംകോടതിവിധിക്ക് വ്യത്യസ്തമായ നിലപാടെടുക്കാൻ മന്ത്രിയെന്നല്ല ആർക്കും കഴിയില്ല. ഇതുസംബന്ധിച്ച് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഫോണിലൂടെ വിശദീകരണം നൽകിയിട്ടുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ കൂടുതൽ വിശദീകരണം നൽകാൻ തയാറാണെന്നും കടകംപള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.