ശബരിമലയിലെ സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയം - മുല്ലപ്പള്ളി

തിരുവനന്തപുരം: ശബരിമലയിൽ സ്ഫോടനാത്മകമായ സാഹചര്യമാണുള്ളതെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയിൽ ശരണം വിളിക്ക് പകരം പോർവിളിയാണ്​ മുഴങ്ങുന്നത്. കണ്ണൂരിലെ ചാവേറുകളെ പരിശീലനം നൽകിസി.പി.എമ്മും ആർ.എസ്​.എസും ശബരിമലയിലേക്ക് അയച്ചു. സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്​.

ശബരിമല യുവതീ പ്രവേശനത്തെ മുൻനിർത്തി വർഗീയത വളർത്താനുള്ള സാഹചര്യം ബി.ജെ.പി മുതലെടുക്കുന്നു. സി.പി.​െഎയുടെ നിശബ്ദത അപകടകരമാണ്​. വീരേന്ദ്രകുമാറും സമാധാന ശ്രമങ്ങൾക്ക് മുൻകൈയെടുക്കണം. വിഷയത്തിൽ സാംസ്കാരിക നായകരും ഇടപെടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

അമിത് ഷായുടെ സന്ദർശനം ശബരിമലയിലെ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ വേണ്ടിയായിരുന്നു. ശബരിമലയിലെ മാധ്യമ വിലക്ക് അറിയാനുള്ള അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ്​. ശബരിമല വിഷയത്തിൽ കടുംപിടുത്തം ഗുണം ചെയ്യില്ല. മുഖ്യമന്ത്രി യാഥാർഥ്യ ബോധവും പക്വതയും കാണിക്കണം. ഇവിടെ മുഖ്യമന്ത്രി പരാജയപ്പെട്ടാൽ പരാജയപ്പെടുന്നത് നമ്മളായിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    
News Summary - Sabarimala: Government Failed to face the Situation Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.