ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന്​ ഇ.ഡി നടപടി തുടങ്ങി

കൊച്ചി: ശബരിമല സ്വർണക്കടത്ത് കേസിൽ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ (ഇ.ഡി) എഫ്​.ഐ.ആർ രജിസ്റ്റർ ​ചെയ്ത്​ അന്വേഷണത്തിന്​ നടപടികൾ തുടങ്ങി. എഫ്.ഐ.ആറിന്‍റെ പകർപ്പ് പ്രത്യേക അന്വേഷണസംഘം കൈമാറണമെന്ന ഇ.ഡിയുടെ ആവശ്യം കൊല്ലം വിജിലൻസ്​ കോടതി അനുവദിച്ച സാഹചര്യത്തിലാണിത്​.

നേരത്തെതന്നെ അനൗദ്യോഗികമായി പ്രാഥമികാന്വേഷണം ഇ.ഡി ആരംഭിച്ചിട്ടുണ്ടെങ്കിലും​ രേഖകൾ ലഭ്യമായിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന്‍റെ എഫ്.ഐ.ആറിന്റെ മുദ്രവെച്ച പകർപ്പ്​ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി നേരത്തെ മജിസ്​ട്രേറ്റ്​ കോടതി തള്ളിയിരുന്നു. ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന്​ വീണ്ടും ​അ​പേക്ഷ പരിഗണിക്കാൻ ഉത്തരവിട്ടു. തുടർന്നാണ്​ കൊല്ലം വിജിലൻസ്​ കോടതിയിൽ അപേക്ഷ നൽകിയത്​. കോടതി ഉത്തരവോ​ടെ രേഖകൾ ലഭിക്കുമെന്നതിനാൽ അടുത്ത ദിവസംതന്നെ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്ത്​ അന്വേഷണം ആരംഭിക്കും.

കേ​സി​ന്‍റെ മു​ഴു​വ​ൻ രേ​ഖ​ക​ളും ഇ.​ഡി​ക്ക്​ ന​ൽ​കാ​ൻ ​കൊ​ല്ലം വി​ജി​ല​ൻ​സ്​ കോ​ട​തി​യി ഉ​ത്ത​ര​വി​ട്ട​തോ​ടെ​യാ​ണി​പ്പോ​ൾ​ കേ​ന്ദ്രാ​ന്വേ​ഷ​ണ​ത്തി​ന്​ വ​ഴി​യൊ​രു​ങ്ങി​യ​ത്. ഇ.​ഡി സം​സ്ഥാ​ന സ​ർ​ക്കാ​റി​ലേ​ക്കും മു​ൻ ദേ​വ​സ്വം മ​ന്ത്രി​യും പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ ക​ട​കം​പ​ള്ളി സു​ന്ദ്രേ​നി​ലേ​ക്ക​ട​ക്കം പെ​ട്ടെ​ന്ന്​ അ​ന്വേ​ഷ​ണം എ​ത്തി​ക്കു​മോ എ​ന്നാ​ണ്​ സി.​പി.​എം ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്.

അ​തേ​സ​മ​യം, കേ​ന്ദ്രാ​ന്വേ​ഷ​ണ​ത്തി​ന്​ വ​ഴി​തെ​ളി​ഞ്ഞ​ത്​ വ​ലി​യ വി​ജ​യ​മെ​ന്നാ​ണ്​ ബി.​ജെ.​പി​യു​ടെ പ്ര​തി​ക​ര​ണം. ശ​ബ​രി​മ​ല​യി​ലെ കൊ​ള്ള​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വെ​റു​മൊ​രു ‘വീ​ഴ്ച’ എ​ന്ന് നി​സ്സാ​ര​വ​ത്​​ക്ക​രി​ക്കു​ന്ന​ത് ആ​രെ സം​ര​ക്ഷി​ക്കാ​നാ​ണ്? കോ​ൺ​ഗ്ര​സ് തു​ട​ങ്ങി​വെ​ച്ച ക​ള്ള​ക്ക​ളി​ക​ൾ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ര​ണ്ട് മു​ന്ന​ണി​ക​ളും ചേ​ർ​ന്നു​ള്ള ഒ​ത്തു​ക​ളി തു​റ​ന്നു​കാ​ട്ടാ​ൻ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത കേ​ന്ദ്ര അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണെ​ന്നും രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചിരുന്നു.

Tags:    
News Summary - Sabarimala gold theft: ED initiates investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.