ആർ.എസ്.എസുകാർ ബ്രിട്ടീഷുകാരുടെ ഗുണ്ടകളായി പ്രവർത്തിച്ചവർ -ഇ.പി. ജയരാജൻ

പാപ്പിനിശ്ശേരി: ഇന്ത്യൻ സ്വാതന്ത്രൃ സമര കാലഘട്ടത്തിൽ ആർ.എസ്.എസുകാർ ബ്രിട്ടീഷ് കാർക്ക് വേണ്ടി പാദസേവ നടത്തിയവരാണെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. ബ്രിട്ടീഷ് കാരുടെ ഒപ്പം നിന്ന് ജന്മിമാരുടെയും ഭൂപ്രഭുക്കൻമാരുടെ ഗുണ്ടകളായി സ്വാതന്ത്ര്യസമരത്തെ എതിർത്ത് പ്രവർത്തിച്ചവരാണ് ആർ.എസ്.എസ് സംഘപരിവാർ. ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം വരിച്ച പാരമ്പര്യം ഇല്ലാത്തവരുടെ പാർട്ടിയാണ് ബി.ജെ.പി. എന്നും ഗുണ്ടാ പാരമ്പര്യം സൂക്ഷിക്കുന്ന സംഘപരിവാർ ശക്തികളുടെ കേന്ദ്രഭരണം രാജ്യത്തെ തന്നെ ഗുണ്ടാരാജിലേക്കാണ് നയിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

Tags:    
News Summary - sabarimala EP Jayarajan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.