Posted On
date_range Updated On
date_range ശബരിമല: ആചാരലംഘനം ക്രിമിനൽ കുറ്റമാക്കുന്നതിൽ യോജിപ്പില്ലെന്ന് വി.ടി. ബൽറാം
തൃശൂർ: യു.ഡി.എഫിന്‍റെ ശബരിമല കരട് നിയമത്തിൽ വിയോജിപ്പ് ഉയർത്തി വി.ടി. ബൽറാം എം.എൽ.എ. ആചാരലംഘനം ക്രിമിനൽ കുറ്റമാക്കുന്നതിനോട് യോജിപ്പില്ലെന്ന് ബൽറാം പറഞ്ഞു.
കരട് നിയമത്തിൽ കൂടുതൽ ചർച്ചകൾ നടക്കുമ്പോൾ പ്രായോഗിക മാറ്റങ്ങൾ വരും. ലിംഗ സമത്വത്തിൽ എടുത്ത നിലപാടിൽ ഉറച്ചുനിൽക്കുന്നു.
വിശ്വാസികളുടെ വികാരവും തുല്യതയിൽ ഭരണഘടന നൽകുന്ന മൗലികാവകാശവും മാനിക്കണം. രണ്ടും സമന്വയിപ്പിച്ച് മുന്നോട്ടു പോകണമെന്നും ബൽറാം ചൂണ്ടിക്കാട്ടി.
യുവതീ പ്രവേശന നിലപാടിൽ നിന്ന് സി.പി.എം പിന്നോട്ട് പോയെന്നും വി.ടി ബൽറാം ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.