തിരുവനന്തപുരം: ഒടുവിൽ പ്രസിഡൻറും വഴങ്ങിയതോടെ ശബരിമല യുവതി പ്രവേശനം സംബന്ധി ച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ സാവകാശം തേടിയുള്ള ഹരജിയുമായി മുന്നോട്ട ് പോകേണ്ടതില്ലെന്ന തീരുമാനത്തിൽ തിരുവിതാംകൂർ ദേവസ്വംബോര്‍ഡ്.
റിവ്യൂഹരജി പര ിഗണിച്ചപ്പോൾ ദേവസ്വംബോർഡ് അഭിഭാഷകൻ കൈക്കൊണ്ട നിലപാടിനെ ശരിെവക്കുന്നനില യിലേക്ക് ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ ഉൾപ്പെടെ എത്തിയെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ തീര്‍ഥാടനകാലം ഉദ്ദേശിച്ചാണ് സാവകാശ ഹരജി നൽകാൻ േബാർഡ് അന്ന് തീരുമാനിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ തീർഥാടനകാലം കഴിഞ്ഞു.
ഇനിയും ഇൗ ഹരജിയിൽ ഉറച്ചുനിന്നിട്ട് കാര്യമില്ലെന്നാണ് ബോര്‍ഡുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. പുനഃപരിശോധന ഹരജികളില്‍ വൈകാതെ സുപ്രീംകോടതിയുടെ അന്തിമവിധി വരുമെന്നതുകൂടി കണക്കിലെടുത്താണ് ഇൗ നീക്കം. തര്‍ക്കങ്ങള്‍ക്കിടയിലും സാവകാശ ഹരജിക്ക് പ്രസക്തി ഉണ്ടെന്നായിരുന്നു ദേവസ്വംബോര്‍ഡ് പ്രസിഡൻറ് എ. പത്മകുമാറിെൻറ വാദം.
എന്നാല്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇത്തരമൊരു ഹരജി അപ്രസക്തമാണെന്ന് വ്യക്തമാക്കി. ദേവസ്വം കമീഷണർ എൻ. വാസുവും സാവകാശ ഹരജിയെ തള്ളിക്കളയുന്ന നിലപാടാണ് കൈക്കൊണ്ടത്. ഭരണഘടനാസ്ഥാപനമെന്നനിലയില് സുപ്രീംേകാടതി വിധി എന്തായാലും അംഗീകരിക്കും, നടപ്പാക്കും. ബാക്കി കാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.