Posted On
date_range Updated On
date_range ശബരിമലയിലെ നിരോധനാജ്ഞ ഭക്തർക്ക് തടസമല്ലെന്ന് ഹൈകോടതി
കൊച്ചി: ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ ഭക്തർക്ക് തടസമല്ലെന്ന് ഹൈകോടതി. സുഗമമായ തീർഥാടനം ശബരിമലയിൽ സാധ്യമാകുന്നുെണ്ടന്ന് കോടതി നിയമിച്ച സമിതി അറിയിച്ചുവെന്നും ഹൈകോടതി വ്യക്തമാക്കി.
ശബരിമലയിലെ ക്രമസമാധാന പാലനത്തിന് നിരോധനാജ്ഞ തുടരേണ്ടതുണ്ട് സർക്കാർ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി. ചില രാഷ്ട്രീയ പാർട്ടികൾ ഗൂഢലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. സുപ്രീംകോടതി വിധിയെ മാനിക്കുന്നില്ല. സ്ത്രീകളെ അക്രമിക്കുന്ന സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിൽ 144 തുടരണമെന്നും സർക്കാർ അറിയിച്ചു. തുടർന്ന് നിരോധനാജ്ഞ പിൻവലിക്കണമെന്ന ഹരജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.