ശബരിമല: അക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന്​ രാഹുൽ ഇൗശ്വർ

കൊച്ചി: യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്​ ശബരിമലയിൽ ഉണ്ടാകുന്ന എല്ലാ അനിഷ്​ട സംഭവങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന്​ അയ്യപ്പ ധർമസേന പ്രസിഡൻറ് രാഹുൽ ഈശ്വർ. കേസിൽപ്പെടുന്നവർക്ക് ജാമ്യത്തിനടക്കം നിയമസഹായം നൽകും. അനുകൂല നിലപാട് ഉണ്ടാകുന്നത് വ​െ​ര പിന്മാറില്ലെന്നും വിധി എതിരായാൽ ജെല്ലിക്കെട്ട് മാതൃകയിൽ പ്രക്ഷോഭം തുടങ്ങുമെന്നും രാഹുൽ ഇൗശ്വർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സ്ത്രീകളെ തടയാൻ തമിഴ്നാട്ടിൽനിന്നും ആന്ധ്രപ്രദേശിൽനിന്നും മണ്ഡലകാല നടതുറക്കലിന് തലേന്ന്​ തന്നെ കൂടുതൽ ഭക്തരോട് ശബരിമലയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗവും പുറപ്പെട്ട് കഴിഞ്ഞു. പൊലീസി​​െൻറ നിർദേശമൊന്നും അവർ അനുസരിക്കില്ല. അയ്യപ്പനെ പ്രാർഥിച്ച് ആത്മീയ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യം. ശബരിമലയിൽ എന്തൊക്കെ ചെയ്യണമെന്ന് പൊലീസിനും ഭക്തർക്കും കൃത്യമായി എഴുതിക്കൊടുത്തിരുന്നു.

പൊലീസി​​​െൻറ വാക്കിടോക്കിയുടെ കാര്യം പോലും. നിയമം അനുശാസിക്കുന്ന ഏതറ്റം വരെയും പോകും. സുപ്രീം കോടതിയിൽ പ്രതീക്ഷ കുറവാണ്. ജെല്ലിക്കെട്ട് മാതൃകയിൽ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരണം. ശബരിമല മതേതര ക്ഷേത്രമാണെന്ന സർക്കാർ നിലപാട് ശരിയല്ല. മലയരയരടക്കം ആദിവാസികളെ പേടിപ്പിച്ചും പ്രലോഭിപ്പിച്ചും സവർണ, അവർണ തർക്കമായി മാറ്റാൻ മുഖ്യമന്ത്രിയടക്കം ശ്രമിക്കുകയാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

Tags:    
News Summary - sabarimala clash- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.