ശബരിമലയിലെ നിരോധനാജ്ഞ രണ്ടുദിവസംകൂടി നീട്ടി

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ ഇൗ മാസം 18 വരെ നീട്ടി കലക്​ടർ പി.ബി. നൂഹ്​ ഉത്തരവിറക്കി. ശബരിമല ദർശനത്തിനെത ്തുന്ന തീർഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തി ജനങ്ങളുടെയും തീർഥാടകരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ഇലവുങ്കൽ മുതൽ സന്നിധാനം വരെ നിലവിലുള്ള നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്ന​ ജില്ല പൊലീസ്​ മേധാവിയുടെ അപേക്ഷ പ്രകാരമാണ് നിരോധനാജ്ഞ നീട്ടിയത്.

പ്രതിഷേധക്കാർ ശബരിമലയുടെ പല ഭാഗങ്ങളിലും കേന്ദ്രീകരിക്കാനും ജനങ്ങളുടെയും തീർഥാടകരുടെയും ഇടയിൽ നുഴഞ്ഞുകയറി അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യതയുള്ള സാഹചര്യത്തിൽ സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ എക്​സിക്യൂട്ടിവ്​ മജിസ്​ട്രേറ്റുമാരുടെ റിപ്പോർട്ടുകളുടെയും ശബരിമലയിലെ സ്​ഥിതിഗതികൾ നേരിട്ട്​ മനസ്സിലാക്കിയതി​​​​െൻറയും അടിസ്​ഥാനത്തിൽ മുൻകരുതലെന്ന നിലയിൽ നിരോധനാജ്ഞയുടെ തൽസ്​ഥിതി തുടരാമെന്ന്​ ശബരിമല അഡിഷനൽ ജില്ല മജിസ്​ട്രേറ്റ്​ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു​.

Tags:    
News Summary - Sabarimala 144-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.