കൊല്ലം രണ്ടാംകുറ്റിയിൽ തീപിടിച്ച വാഹനങ്ങൾ
കൊല്ലം: ഓടിക്കൊണ്ടിരുന്ന ബുള്ളറ്റിന് തീപിടിച്ചു. പ്രാണരക്ഷാർഥം ബുള്ളറ്റ് റോഡരികിലേക്ക് മാറ്റിനിർത്തിയപ്പോൾ തീപടർന്ന് അവിടെ നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ഉൾപ്പെടെ നാല് വാഹനങ്ങൾ കത്തിനശിച്ചു.
കൊല്ലം രണ്ടാംകുറ്റിയിൽ വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. കൊല്ലം സ്വദേശിയായ യുവാവ് ബുള്ളറ്റ് ഓടിച്ചുവരുന്നതിനിടയിൽ വാഹനത്തിൽനിന്ന് പുക വരുന്നത് കണ്ട് വഴിയോരത്ത് നിർത്തുകയും ഇറങ്ങി ഓടിമാറുകയുമായിരുന്നു.
പെട്ടെന്ന് തീ ബുള്ളറ്റിൽ പടരുകയും സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു കാറിലേക്കും ഓട്ടോറിക്ഷയിലേക്കും രണ്ട് ബൈക്കുകളിലേക്കും തീപിടിക്കുകയും ചെയ്തു.
കടപ്പാക്കടയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വാഹനങ്ങൾ മുഴുവൻ തീപടർന്നുപിടിച്ചിരുന്നു. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അഞ്ച് വാഹനങ്ങളും പൂർണമായും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.