തിരുവനന്തപുരം: മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി.
മന്ത്രിസഭ തീരുമാനങ്ങള്‍ നടപ്പാക്കുംമുമ്പ് വിവരാവകാശ നിയമപ്രകാരം ജനങ്ങള്‍ക്ക് ലഭ്യമാക്കിയാല്‍ പദ്ധതി നടത്തിപ്പിനെ ദോഷകരമായി ബാധിക്കുമെന്ന മുഖ്യമന്ത്രിയുടെ വാദം മുന്‍കാലങ്ങളില്‍ അദ്ദേഹമെടുത്ത നിലപാടുകള്‍ക്ക് കടകവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ഓര്‍മപ്പെടുത്തി.
വിവരാവകാശനിയമം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ കരണംമറിച്ചില്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. ജനാധിപത്യ സംവിധാനത്തില്‍ അവസാനവാക്ക് ജനങ്ങളാണെന്നിരിക്കെ മുഖ്യമന്ത്രി ജനങ്ങളില്‍നിന്ന് ഒളിച്ചോടുകയാണ്. ഇടതുസര്‍ക്കാര്‍ സംസ്ഥാന വിവരാവകാശ കമീഷനെ നിശ്ചലമാക്കിയെന്നും കത്തില്‍ ചെന്നിത്തല കുറ്റപ്പെടുത്തി. ഇപ്പോള്‍ അത് ഏകാംഗ കമീഷനായി മാറിയിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാര്‍ വിവരാവകാശ കമീഷന്‍ അംഗങ്ങളെ നിയമിച്ചത് നിയമപരമായിട്ടാണെന്ന് ഹൈകോടതി പറഞ്ഞിട്ടും അതിനെതിരെ അപ്പീല്‍ പോയി കമീഷന്‍െറ പ്രവര്‍ത്തനങ്ങളെ സര്‍ക്കാര്‍ പൂര്‍ണമായും തടസ്സപ്പെടുത്തിയിരിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.