Posted On
date_range Updated On
date_range ഷാജിലയെ ആക്രമിച്ച ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സെക്രേട്ടറിയറ്റിന് മ ുന്നിൽ നടന്ന സംഘ്പരിവാർ സമരം റിപ്പോർട്ട് ചെയ്യുകയായിരുന്ന കൈരളി ടി.വി കാമറ വുമൺ ഷാജിലയെ ആക്രമിച്ച സംഭവത്തിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ.
വാഴോട്ടുകോണം സ്വദേശി സന്തോഷിനെയാണ് (35) കേൻറാണ്‍മെൻറ് പൊലീസ് പിടികൂടിയത്. മറ്റ് രണ്ടുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർക്കായുള്ള അന്വേഷണം പൊലീസ് ശക്തമാക്കി.
അക്രമികളുടെ മർദനമേറ്റിട്ടും കരഞ്ഞുകൊണ്ട് ദൃശ്യങ്ങൾ പകർത്തുന്ന ഷാജിലയുടെ ദൃശ്യം ദേശീയശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.