Posted On
date_range Updated On
date_range കോൺഗ്രസിന്റെ കോളജ് അധ്യാപകരുടെ സംഘടനാ സമ്മേളനത്തിൽ സംഘ്പരിവാർ നേതാവ്
കോഴിക്കോട്: കോളജ് അധ്യാപകരുടെ കോൺഗ്രസ്സ് സംഘടനയായ കേരള പ്രൈവറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് സംഘ്പരിവാർ സംഘടന നേതാവും. ഗോവ സർവകലാശാല എക്‌സിക്യൂട്ടീവ് കൗൺസിലിലെ ബി.ജെ.പി നോമിനി ഡോ. എസ്. ഉണ്ണികൃഷ്ണൻ ശ്രീശൈലമാണ് പങ്കെടുത്തത്. ബി.ജെ.പിയുടെ സാംസ്‌കാരിക സംഘടനയായ തപസ്യയുടെ സംസ്ഥാന വർക്കിങ് പ്രസിഡൻറാണ് എസ് ഉണ്ണികൃഷ്ണൻ.
വർഷങ്ങളായി സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിക്കുന്ന ഉണ്ണികൃഷ്ണനെ ബിജെപി പ്രതിനിധിയായി നാമനിർദ്ദേശം ചെയ്തത് അഡ്വ. പി എസ് ശ്രീധരൻപിള്ളയാണ്. ബിജെപിക്ക് കോളേജ് അധ്യാപകസംഘടനയില്ലെന്നും ഇടത് വിരുദ്ധരായ ആളുകൾ പ്രവർത്തിക്കുന്ന സംഘടനയാണ് കെ.പി.സി.ടി.എ എന്നാണ് ഉണ്ണികൃഷ്ണനും സംഘടനയും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.