നെയ്യാറ്റിൻകരയിൽ ആർ.എസ്.എസ്-സി.പി.എം സംഘർഷം

തിരുവനന്തപുരം: നെയ്യാറ്റിൻകര മഞ്ചവിളാകത്ത് സി.പി.എം-ആർ.എസ്.എസ് സംഘർഷം. രണ്ട്​ വീടുകൾ അടിച്ചു തകർത്തു. വീടുകൾക്ക് നേരെ നടന്ന കല്ലേറിൽ ഗർഭിണി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

ഇൗ ഭാഗത്ത്​ കുറച്ചു ദിവസമായി സംഘർഷം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആർ.എസ്.എസ് പ്രവർത്തകനായ രാഹുലിന് നേരെ ആളുമാറി ആക്രമണം നടന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്ന് മഞ്ചവിളാകത്ത് ഹർത്താൽ നടത്തിയിരുന്നു.

Tags:    
News Summary - rss cpm attack in neyyattinkara-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT