ദേവസ്വം ബോർഡിൻെറ ക്ഷേത്രത്തിൽ കായികപരിശീലനം;  30 ആർ.എസ്.എസുകാർക്കെതി​െര കേസ്

മരട് (കൊച്ചി): ദേവസ്വം ബോർഡി​​​​െൻറ ക്ഷേത്രത്തിൽ കായികപരിശീലനം നടത്തിയതിന് 30 ആർ.എസ്.എസ് പ്രവർത്തകർക്കെതി​െര കേസ്​. അനുമതിയില്ലാതെ കായികപരിശീലനം നടത്തിയെന്ന കൊച്ചി ദേവസ്വം ബോർഡി​​​​െൻറ പരാതിയെത്തുടർന്നാണ് മരട് പൊലീസ് കേസെടുത്തത്. ദേവസ്വത്തി​​​െൻറ കീഴിലുള്ള ക്ഷേത്രങ്ങളിൽ കായികപരിശീലനം നടത്താൻ ബോർഡി​​​െൻറ അനുമതി വേണമെന്നാണ് വ്യവസ്​ഥ. 

വെള്ളിയാഴ്ച രാത്രി 8.30ന്​ മരട് തിരു അയിനി സ്വയംഭൂ ശിവ ക്ഷേത്രത്തിലായിരുന്നു സംഭവം. കായികപരിശീലനം തടയാനെത്തിയ നാട്ടുകാരും ആർ.എസ്.എസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടാവുകയും നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്​തു. 
പൊലീസ് എത്താത്തതിനെത്തുടർന്ന് സി.ഐയെ വിവരമറിയിച്ചു. എറണാകുളം സൗത്ത് സി.ഐ സിബി ടോമി​​​െൻറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ആർ.എസ്.എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച്​ കണ്ടാലറിയാവുന്ന 30 പേർക്കേതി​െര കേസെടുക്കുകയായിരുന്നു. 

നേരത്തേ, നാട്ടുകാർ പരിശീലനത്തിനെതി​െര ദേവസ്വം ബോർഡിന് പരാതി നൽകിയിരുന്നു. കുറച്ചുനാളായി നിർത്തിവെച്ചിരുന്ന പരിശീലനം വെള്ളിയാഴ്​​ചയാണ്​ പുനരാരംഭിച്ചത്​. 
ക്ഷേത്രത്തിന് മുന്നിൽ വൈറ്റില ദേവസ്വം കമീഷണറുടെ ഉത്തരവ് പുറപ്പെടുവിച്ച് നോട്ടീസ് പതിച്ചിട്ടുണ്ട്. അനധികൃതമായി ആരും ക്ഷേത്രത്തിൽ പ്രവേശിക്കുകയോ കായികപരിശീലനം നടത്തുകയോ ചെയ്യരുതെന്നാണ് നോട്ടീസിൽ പറയുന്നത്. ക്ഷേത്രനട അടച്ചശേഷം രാത്രി നടക്കുന്ന പരിശീലനങ്ങൾക്ക് പുറമേനിന്നുള്ളവരാണ് എത്തിയിരുന്നത്.

ആർ.എസ്.എസി​​​​െൻറ കായികപരിശീലനത്തെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് മരട് മണ്ഡലം പ്രസിഡൻറും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ആർ.കെ. സുരേഷ് ബാബു പറഞ്ഞു. ദേവസ്വം ക്ഷേത്രങ്ങളിൽ ഇത്തരം പരിപാടികൾ അനുവദിക്കില്ലെന്ന്​ സി.പി.എം ഏരിയ സെക്രട്ടറി പി. വാസുദേവൻ പറഞ്ഞു. ഇടതുസംഘടന പ്രവർത്തകരുടെ നേതൃത്വത്തിലാണ് നാട്ടുകാർ സംഘടിച്ചതെന്നും നിരീക്ഷണം തുടരുമെന്നും ലോക്കൽ സെക്രട്ടറി പ്രദീപും പറഞ്ഞു.

Tags:    
News Summary - RSS Conducting Illegal Activities In Temples- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.