രാഷ്​ട്രീയക്കാർ ഭൂതകാലത്തെ കെട്ടുകഥകളാക്കി സാധുത തേടുന്നു –പ്രഫ. റൊമിലാ ഥാപ്പർ

തിരുവനന്തപുരം: രാഷ്​ട്രീയക്കാർ ഭൂതകാലത്തെ കെട്ടുകഥകളാക്കിയും പുരാണവത്​കരിച്ചും സാധുത തേടുകയാണെന്ന്​ പ്രമുഖ ചരിത്രപണ്ഡിത പ്രഫ. റൊമിലാ ഥാപ്പർ.

കേരള ഹിസ്​റ്ററി കോൺഗ്രസ് സംഘടിപ്പിച്ച 'മീറ്റ് ദ ഹിസ്​റ്റോറിയൻ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ചരിത്രകാരന്മാരല്ലാത്തവർക്ക്​ ഭൂതകാലം കൊണ്ട്​ പല ലക്ഷ്യങ്ങളുമുണ്ട്​. പാരമ്പര്യങ്ങളെന്ന പേരിൽ അവതരിപ്പിക്കുന്ന പല കാര്യങ്ങളും പുതുതായി കണ്ടുപിടിക്കപ്പെട്ടവയാണ്​. ഭൂതകാലത്തെക്കുറിച്ച കെട്ടുകഥകൾ ചരിത്രമല്ല.

വിശ്വാസയോഗ്യമായ തെളിവുകളുണ്ടെങ്കിലേ അവ ചരിത്രമാകൂ. ഹിന്ദുക്കളും മുസ്​ലിംകളും വ്യത്യസ്​ത ദേശീയതകളാണെന്ന ബ്രിട്ടീഷ്​ കാഴ്​ചപ്പാടിൽനിന്നാണ്​ ഹിന്ദുരാഷ്​ട്രം എന്ന ആശയം ഉയർന്നുവന്നതെന്നും റൊമിലാ ഥാപ്പർ അഭിപ്രായപ്പെട്ടു.

ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ്​ ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ അധ്യക്ഷതവഹിച്ചു. റൊമിലാ ഥാപ്പറുടെ കൃതിയുടെ മലയാള തർജമയായ 'ചരിത്രം പറയുമ്പോൾ' ഭാഷ ഇൻസ്​റ്റിറ്റ്യൂട്ട്​ ഡയറക്​ടർ പ്രഫ. കാർത്തികേയൻ നായർ പ്രഫ. കേശവൻ വെളുത്താട്ടിന്​ നൽകി പ്രകാശനം ചെയ്തു.

കേരള ഹിസ്​റ്റി കോൺഗ്രസ്​ ജനറൽ സെക്രട്ടറി ഡോ. സെബാസ്​റ്റ്യൻ ജോസഫ് സംസാരിച്ചു.

Tags:    
News Summary - Romila Thapar in meet the historian by kerala history congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.