വടകര: കൂടത്തായി കൊലപാതക പരമ്പര കേസിലെ പരാതിക്കാരനായ റോജോ തോമസ്, സഹോദരി റെഞ്ചി എന്നിവര്‍ അന്വേഷണസംഘത്തിന് മൊഴി നല്കി. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിെൻറ സഹോദരങ്ങളാണിരുവരും. ചൊവ്വാഴ്ച രാവിലെ 10നാണ് റോജോ തോമസ്, സഹോദരി റെഞ്ചി, ജോളിയുടെ മക്കളായ റോമോ, റൊണാള്‍ഡ് എന്നിവര്‍ റൂറല്‍ എസ്.പി. ഓഫിസിലെത്തിയത്. ജോളിയോടൊപ്പം ഒന്നിച്ചിരുത്തിയും അല്ലാതെയും മൊഴി രേഖപ്പെടുത്തി. ഇവരുടെ മൊഴിയെടുക്കൽ ബുധനാഴ്ചയും തുടരും.
മക്കളെ ഉച്ചക്ക് 12 മണിയോടെ എസ്.പി.ഓഫിസില്‍നിന്നും പയ്യോളിയിലെ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫിസിലെത്തിച്ചു മൊഴിയെടുത്തു. രാത്രി ഒമ്പതിനാണ് മൊഴിയെടുപ്പ് അവസാനിച്ചത്. സ്വത്തുതര്‍ക്കം മാത്രമല്ല, ഇത്തരമൊരു പരാതിയിലേക്ക് നയിച്ച ഘടകമെന്ന് റോജോ അന്വേഷണസംഘത്തിന് മൊഴി നല്കി. ചില സംശയങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തം നിലക്ക് ഒരന്വേഷണം നടത്തിയിരുന്നു.
അപ്പോള്‍ തന്നെ, കാര്യങ്ങള്‍ ഏറക്കുറെ ബോധ്യപ്പെട്ടിരുന്നു. പക്ഷേ, ഒന്നും പുറത്തുപറയാന്‍ ധൈര്യം വന്നില്ല. കാരണം, ഇതൊക്കെ ഒരു സംശയമായിപ്പോലും ആരോടും ഉന്നയിക്കാന്‍ പറ്റുന്ന അന്തരീക്ഷമായിരുന്നില്ല ഉണ്ടായിരുന്നത്. വലിയ മാനസിക സംഘര്‍ഷമായിരുന്നു അനുഭവിച്ചിരുന്നത്. പിന്നെ രണ്ടും കല്പിച്ച് ഇറങ്ങുകയായിരുന്നുവെന്ന് റോജാ മൊഴി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.