തൃശൂരിൽ ജ്വല്ലറിയിൽ വൻ കവർച്ച

തൃശൂർ: തൃശൂർ തളിക്കുളത്തെ അമൂല്യ ജ്വല്ലറിയിൽ വൻ കവർച്ച. ആറ് കിലോ സ്വർണവും രണ്ട് കിലോ വെള്ളിയും നഷ്ടപ്പെട്ടു. എട്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പ്രാഥമിക നിഗമനം. കടയുടെ ഷട്ടർ തകർത്താണ് ജ്വല്ലറിയിൽ കവർച്ച നടത്തിയത്.

രാവിലെ അഞ്ച് മണിയോടെ ഷട്ടർ തുറന്ന നിലയിൽ കണ്ട നാട്ടുകാരാണ് കടയുടമയെ വിവരം അറിയിച്ചത്. അന്യ സംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് വാടാനപള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയമുള്ളവരെ ചോദ്യം ചെയ്യുന്നതായി പൊലീസ് അറിയിച്ചു.

ഇന്നു പുലർച്ചെ മൂന്ന് മണിയോടെ ആറ് പേരടങ്ങിയ സംഘം കടക്കു മുന്നിൽ നിൽക്കുന്നത് കണ്ടതായി സമീപത്തെ മാംസവ്യാപാരി മൊഴി നൽകിയിട്ടുണ്ട്. ഇവർ കൊല്ലം രജിസ്ട്രേഷനിലുള്ള കാറിൽ കയറി പോവുന്നത് കണ്ടതായും മൊഴിയിൽ പറയുന്നു.

Tags:    
News Summary - robery in thrissur jwellary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.