വൃദ്ധ ദമ്പതികളെ മർദിച്ച് കവർച്ച; രണ്ട് പേർ അറസ്റ്റിൽ

കോതമംഗലം: വൃദ്ധ ദമ്പതികളെ മർദിച്ച് വീട്ടിൽ പൂട്ടിയിട്ട് മോഷണം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈ കഴിഞ്ഞ സെപ്തംബർ അഞ്ചിന് പുലർച്ചെ വീട്ടമ്മയെ തലക്കടിച്ച് വീഴ്ത്തി കാലുകൾ ബന്ധിച്ചും ഗൃഹനാഥനെ മർദിച്ച് മുറിയിൽ പൂട്ടിയിട്ടും കവർച്ച നടത്തിയ രണ്ട് പേരെയാണ് കോതമംഗലം പോലീസ് പിടികൂടിയത്.

ഉപ്പുകണ്ടം ചിറ്റേത്ത് കുടി അർഷാദ് (27), പെഴക്കാപ്പിള്ളി പാണ്ട്യാർപ്പിള്ളി നൗഫൽ (34) എന്നിവരാണ് പിടിയിലായത്.പിണ്ടിമന അയിരൂർപാടം പള്ളിക്കവലക്ക് സമീപം താമസിക്കുന്ന അറയ്ക്കൽ യാക്കോബിൻെറ (66) വീട്ടിലാണ് അർദ്ധരാത്രി മുഖം മൂടി ധരിച്ചെത്തിയ സംഘം കവർച്ച നടത്തിയത്.

രാത്രി വീടിൻെറ പുറക് വശത്ത് ശബ്ദം കേട്ട് എഴുന്നേറ്റ യാക്കോബിൻെറ ഭാര്യ ഏലിയാമ്മയെ (62) മോഷണസംഘം തലക്കടിച്ചു വീഴ്ത്തി കഴുത്തിൽ കിടന്ന മൂന്നര പവൻെറ മാല അപഹരിക്കുകയും കാലുകൾ കെട്ടി നിലത്തിടുകയുമായിരുന്നു. തുടർന്ന് വീടിൻെറ പുറകിലെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ യാക്കോബിനെ മർദിച്ച് മുറിയിൽ പൂട്ടയിടുകയും ചെയ്‌തു.

പുലർച്ചെ ബോധം തെളിഞ്ഞ ഏലിയാമ്മ മുറി തുറന്ന് ഭർത്താവിനെ മോചിപ്പിച്ചതോടെയാണ് കവർച്ച നടന്നത് അയൽവാസികൾ അറിയുന്നത്. രണ്ടാഴ്ച്ചയിലേറെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് ഇരുവരും സാധാരണ നില വീണ്ടെടുത്തത്. സംഭവത്തിന് ശേഷം കോട്ടപ്പടി ചേറങ്ങനാൽ കവലയിൽ നിന്നും ഓട്ടോറിക്ഷയിൽ കയറിയ ഇരുവരും പെരുമ്പാവൂരിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ ജില്ലക്ക് പുറത്ത് കടന്നു.

പിടിയിലായ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് പ്രതികളെ എത്തിച്ചത്. പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ബോംബ് സ്ക്വാഡും പോലീസ് നായയും പരിശോധനയിൽ പങ്ക് ചേർന്നു. പ്രതികൾ ഉപയോഗിച്ച മുഖം മൂടികളും കമ്പിപ്പാരയും മറ്റും പാടത്തിന് സമീപത്തെ റബർ തോട്ടത്തിൽ നിന്ന് കണ്ടെടുത്തു.


Tags:    
News Summary - robbery in kothamangalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.