Posted On
date_range Updated On
date_range കള്ള് ഷാപ്പ് മാനേജറെ തലയ്ക്കടിച്ച് സ്വർണ്ണമാല കവർന്നു
ചാലക്കുടി: കള്ള് ഷാപ്പ് മാനേജറെ തലയ്ക്കടിച്ച ശേഷം മോഷ്ടാക്കൾ സ്വർണ്ണമാല കവർന്നു. നെന്മണിക്കര കണ്ണത്ത് പറമ്പിൽ മനോജി(43)നാണ് തലക്കടിയേറ്റത്. പോട്ട നാട്ടുകുന്ന് ഭാഗത്തെ കള്ള് ഷാപ്പിൽ ഞായറാഴ്ച രാവിലെ 9.15ന് ആയിരുന്നു സംഭവം. കണ്ടാലറിയാവുന്ന രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു.
കള്ള് കുടിക്കാനെത്തിയ ഇവർ കുപ്പിയെടുത്ത് മനോജിെൻറ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് കഴുത്തിലുണ്ടായിരുന്ന രണ്ടേ കാൽ പവൻ മാലയും പറിച്ചെടുത്ത് കടന്നു കളയുകയായിരുന്നു. പരിക്കേറ്റ മനോജിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ ചാലക്കുടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.