പരിശീലനം നല്‍കാന്‍ 15 കോടി


തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍മാര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍, ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ എന്നിവര്‍ക്ക് റോഡ് സുരക്ഷ സംബന്ധിച്ച് പരിശീലനം നല്‍കാന്‍ 15 കോടി അനുവദിക്കാന്‍ കേരള റോഡ് സുരക്ഷ അതോറിറ്റിയുടെ 32ാമത് യോഗം തീരുമാനിച്ചു.

സംസ്ഥാനത്തെ എല്ലാ തിയറ്ററിലും ഷോ തുടങ്ങുന്നതിനുമുമ്പ് റോഡ് സുരക്ഷ സംബന്ധിച്ച പരസ്യങ്ങള്‍ നിര്‍ബന്ധമായി പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാനും തീരുമാനമായി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

പൊലീസ് വകുപ്പില്‍ പുതുതായി 10 ഹൈവേ പട്രോള്‍ റൂട്ട് തുടങ്ങാന്‍ 10 ഹൈവേ പട്രോള്‍ വാഹനങ്ങളും റോഡ് സുരക്ഷ ഉപകരണങ്ങളും വാങ്ങാന്‍ 25 കോടിയും മോട്ടോര്‍ വാഹന വകുപ്പില്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ 6.72 കോടിയും അനുവദിച്ചു. സംസ്ഥാനത്തെ 20 സ്കൂളില്‍ സ്മാര്‍ട്ട് ട്രാഫിക് ക്ളാസ് റൂമുകള്‍ സജ്ജീകരിക്കും. ഇതിന് 88 ലക്ഷം രൂപ വകയിരുത്തി.ആകാശവാണി വഴി റോഡ് സുരക്ഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ 34.26 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

Tags:    
News Summary - road safty week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.