ന്യൂഡല്‍ഹി: സംസ്ഥാനത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനം സമര്‍പ്പിച്ച 6,700 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളം കേന്ദ്രത്തിനുമുമ്പില്‍ സമര്‍പ്പിച്ചിട്ടുള്ള പദ്ധതികളില്‍ 14 എണ്ണത്തിനാണ് അംഗീകാരം ലഭിച്ചത്. സി.ആര്.ഐ.എഫ് പദ്ധതി പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ട തുകയില്‍ 151 കോടി രൂപ ഈ ആഴ്ച തന്നെ ലഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഔട്ടർ റിങ് റോഡ്, പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേ എന്നിവക്ക് ജൂലൈ അവസാനത്തോടെ അംഗീകാരമാകും. കൊല്ലം ചെങ്കോട്ട ഗ്രീൻഫീൽഡ് പദ്ധതിക്ക് സെപ്റ്റംബറോടെ ഉത്തരവിറങ്ങുമെന്നും കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട റോഡ് വികസനത്തിനും അനുമതി കിട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: ജലാശയങ്ങളിലെ മണ്ണ് എല്ലാ പരിശോധനയും നടത്തിയ ശേഷമേ റോഡ് നിർമാണത്തിന് നൽകൂവെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയസ്. ഗുണമേന്മ ഉറപ്പ് വരുത്തും. ദേശീയപാതയിൽ ബൈക്ക്, ഓട്ടോറിക്ഷ അടക്കം ചെറുവാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകുമോയെന്ന് പിന്നീട് വ്യക്തമാക്കാമെന്നും ആദ്യം നിർമാണം പൂർത്തിയാക്കട്ടെയെന്നും റിയാസ് പറഞ്ഞു.
ദേശീയപാത തകർക്കാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കൂരിയാട്ടെ സംഭവത്തിൽ ദാ കിട്ടിപ്പോയി എന്ന് തോന്നുന്ന നിലയിൽ സുംബ ഡാൻസ് കളിക്കുന്നതുപോലെയാണ് യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവനകൾ. തങ്ങൾക്ക് സാധിക്കാത്തത് ആർക്കും നേടാനാകരുതെന്ന നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതാണ് നിലപാടെങ്കിൽ ഇപ്പോഴുള്ളതിന്റെ പകുതി സീറ്റ് പോലും 2026ൽ യു.ഡി.എഫിന് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.